പമ്പ: തങ്ങളുടെ ലക്ഷ്യം അയ്യപ്പനെ ദർശിക്കുകയെന്നതാണെന്നും അല്ലാതെ അക്രമം നടത്താനോ പ്രതിഷേധിക്കാനോ വന്നതല്ലെന്നും മനിതി സംഘം. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സംഘാംഗങ്ങളിലൊരാൾ. 11 പേരടങ്ങിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം ഇന്ന് പുലർച്ചെയാണ് പമ്പയിലെത്തിയത്. എന്നാൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരേ പ്രതിഷേധക്കാർ സംഘടിക്കുകയായിരുന്നു. പമ്പയിൽ പ്രതിഷേധം ശക്തമാണെങ്കിലും അയ്യപ്പനെ തൊഴാതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘാംഗങ്ങൾ. "പ്രതിഷേധത്തിന് വന്നതല്ല. വിശ്വാസികളായ ഞങ്ങൾ അയ്യപ്പനെ ദർശിക്കാനാണ് വന്നത്. പക്ഷെ ഒരു വിഭാഗം ആളുകൾ ഞങ്ങളെ തടയുകയാണ്. ഇങ്ങനെ സുപ്രീം കോടതി ഞങ്ങൾക്ക് അനുവദിച്ചു തന്ന അവകാശത്തെ നിഷേധിക്കുകയാണ്. ഞങ്ങളുടെ മൗലികാവകാശങ്ങളെ ഇവരെല്ലാം നിഷേധിക്കുകയാണ്. പമ്പയിൽ മുങ്ങി ഇരുമെടിക്കെട്ടും കെട്ടി. എല്ലാ ആചാരങ്ങളും പാലിച്ചാണ് ഞങ്ങളുടെ കൂടെയുള്ളവർ അയപ്പനെ ദർശിക്കാൻ ഒരുങ്ങുന്നത്. എല്ലാവരും പതിനെട്ടാം പടി കയറില്ല. ഞങ്ങളിൽ ചിലർ പിന്തുണയുമായാണെത്തിയത്".മനീതി സംഘാംഗം പറഞ്ഞു
from mathrubhumi.latestnews.rssfeed http://bit.ly/2QMh7sy
via
IFTTT
No comments:
Post a Comment