ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ബി ജെ പിക്ക് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ബി ജെ പിക്ക് വിജയം

ഗാന്ധിനഗർ: ഗുജറാത്തിലെ ജസ്ദൺ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കുംവർജി ബവാലിയക്ക് വിജയം. കോൺഗ്രസിന്റെ അവ്സർ നകിയയെ 19000ലധികംവോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബവാലിയ പരാജയപ്പെടുത്തിയത്. ബി ജെ പിയും കോൺഗ്രസും തമ്മിൽ വാശിയേറിയ മത്സരമായിരുന്നു ജസ്ദണിൽ നടന്നത്. ബാവലിയയുടെ വിജയത്തോടെ ഗുജറാത്ത് നിയമസഭയിൽ ബി ജെ പിയുടെ അംഗബലം നൂറായി. ജസ്ദാൺ എം എൽ എ ആയിരുന്ന ബാവലിയ, ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് കോൺഗ്രസിൽനിന്ന് ബി ജെ പിയിലെത്തിയത്. തുടർന്നാണ് ജസ്ദാണിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയിൽ ചേർന്നതിനു പിന്നാലെ ബാവലിയക്ക് ജലവിഭവ വകുപ്പു മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്ന കോലി സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാൺ. കോലി സമുദായ നേതാവു കൂടിയാണ് ബാവലിയ.ജസ്ദാണിൽനിന്ന് കോൺഗ്രസ് പ്രതിനിധിയായി ബാവലിയഅഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് Jasdan assembly by-poll result: BJP candidate Kunvarji Bavalia wins by 19985 votes. #Gujarat (file pic) pic.twitter.com/Du7ugaHnqK — ANI (@ANI) December 23, 2018 content highlights:BJPs Kunvarji Bavaliya wins jasdan bypoll gujarat


from mathrubhumi.latestnews.rssfeed http://bit.ly/2BM3f7l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages