നേട്ടങ്ങള്‍ വെടിവെച്ചിട്ട് സച്ചേത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

നേട്ടങ്ങള്‍ വെടിവെച്ചിട്ട് സച്ചേത്

കോഴിക്കോട്: ഷൂട്ടിങ് റേഞ്ചിലിറങ്ങിയാൽ സച്ചേത് സന്തോഷ് വെറും കൈയോടെ കളംവിടാറില്ല. അതുകൊണ്ടു തന്നെ ഈ പതിനെട്ടുകാരന്റെ നേട്ടങ്ങളുടെ പട്ടിക കുതിച്ചുയരുകയാണ്. ജൂനിയർ, സീനിയർ, ഓപ്പൺ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഒറ്റയ്ക്കും ടീമിനങ്ങളിലുമായി സ്വർണവും വെള്ളിയും വെങ്കലവുമുൾപ്പടെ 31 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ ഷാർപ്പ് ഷൂട്ടർ. 2014-ൽ തിരുവനന്തപുരത്തു നടന്ന സെലക്ഷൻ ട്രയൽസിൽ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള വാതിലും തുറന്നു. ഇഷ്ടപ്പെട്ട ഷൂട്ടർ അഭിനവ് ബിന്ദ്രയാണ്. അദ്ദേഹത്തെ പോലെ ലോകമറിയുന്ന ഒരു ഷൂട്ടറായി മാറുക എന്നതാണ് തന്റെ സ്വപ്നമെന്ന് മടിച്ചുനിൽക്കാതെ സച്ചേത് പറഞ്ഞു. അച്ഛൻ സന്തോഷ് പുണെയിലെ സ്വകാര്യസ്ഥാപനത്തിലാണ്. ജനിച്ചത് കോഴിക്കോട്ടാണെങ്കിലും പഠിച്ചതും വളർന്നതും പുണെയിലാണ്. കുടുംബസുഹൃത്ത് ഷൂട്ടിങ് പരിശീലനം നടത്തുന്നത് കണ്ടാണ് 11-ാം വയസ്സിൽ സച്ചേത് ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. പുണെ കേന്ദ്രീയവിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. അവിടത്തെ ടീച്ചേഴ്സും കൂട്ടുകാരും ഈ നേട്ടത്തിലേക്കുള്ള പാതയിൽ മുഖ്യപങ്കുവഹിച്ചവരാണ്. പുണെ കാവേരി കോളേജിലെ ഒന്നാംവർഷ ബി.കോം വിദ്യാർഥിയാണിപ്പോൾ സച്ചേത്. മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് സച്ചേത് ഇപ്പോൾ മത്സരിക്കുന്നത്. ഒളിമ്പ്യൻ ഗഗൻ നാരംഗിന്റെ ഗൺ ഫോർ ഗ്ലോറി ഷൂട്ടിങ് അക്കാദമിയിലും ഇൻഡൊനീഷ്യൻ കോച്ച് യൂണിയാർത്തിയുടെ നേതൃത്വത്തിലും സച്ചേത് പ്രത്യേക പരിശീലനം നേടുന്നുണ്ട്. ഇവരുടെ കീഴിലെ പരിശീലനമാണ് മികച്ച ഷൂട്ടറാക്കി മാറ്റിയതെന്ന് സച്ചേത് പറയുന്നു. മഹാരാഷ്ട്രയിലെ വളർന്നുവരുന്ന മികച്ച ഷൂട്ടിങ് പ്രതിഭയെന്ന അംഗീകാരവും സച്ചേതിനെ തേടിയെത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിലെ കർണിസിങ് റേഞ്ചിൽ നടക്കുന്ന സെലക്ഷൻ ട്രയലാണ് അടുത്ത കടമ്പ. സ്വന്തംനാടായ കേരളത്തിനുവേണ്ടി കളിക്കണമെന്നതാണ് സച്ചേതിന്റെ മോഹം. നേട്ടങ്ങൾ * ഓൾ ഇന്ത്യ സ്കൂൾ ഗെയിംസിൽ 2013 മുതൽ 2017 വരെ നടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ വിജയം. * ഇറാനിൽ നടന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ വെങ്കലം. * മഹാരാഷ്ട്ര സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിൽ രണ്ടുതവണ ഒന്നാംസ്ഥാനം * രണ്ട് ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും വെങ്കലവും ടീമിനത്തിൽ സ്വർണവും *ഐ.സി.എസ്.എസ്. മാസ്റ്റേഴ്സ് മീറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 2017-ൽ വെങ്കലം Content Highlights: sacheth shooter in calicut


from mathrubhumi.latestnews.rssfeed https://ift.tt/2BhdIHD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages