ബാലഭാസ്‌കറിന്റെ മണല്‍ചിത്രം ലേലത്തില്‍ പോയത് 3110 ദിര്‍ഹത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ബാലഭാസ്‌കറിന്റെ മണല്‍ചിത്രം ലേലത്തില്‍ പോയത് 3110 ദിര്‍ഹത്തിന്

അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ ചിത്രകാരി രേഷ്മ സൈനുലാബ്ദീൻ വരച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മണൽചിത്രം 3110 ദിർഹത്തിന് (ഏകദേശം 60,000 ഇന്ത്യൻ രൂപ) ലേലം വിളിച്ചെടുത്തു. അൽ ഐനിൽ ജോലി ചെയ്യുന്ന ഡോ.ബഷീർ പുന്നയൂർക്കുളമാണ് ചിത്രം സ്വന്തമാക്കിയത്. 100 ദിർഹമിൽ നിന്നും തുടങ്ങിയ ലേലം വിളി വളരെവാശിയോടുകൂടിയാണ് വൻ തുകയിലേയ്ക്ക് എത്തിയത്. അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ കലാകാരന്റെ ചിത്രം സ്വന്തമാക്കാൻ പലരും നിരവധി തവണ ലേലത്തിൽ പങ്ക് ചേർന്ന് വിളിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ബാലഭാസ്കറിനോടുള്ള അനിർവചനീയമായ സ്നേഹവായ്പാണ് പ്രകടമായത്. കേരളോത്സവത്തിന്റെ ഭാഗമായി സെന്റർ വനിതാവിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് മണൽ ചിത്രകലയിലൂടെ തന്റേതായൊരു സാമ്രാജ്യം തീർത്ത രേഷ്മ സൈനുലാബ്ദീൻചിത്രം വരച്ചത്. ആയിരങ്ങളെ സാക്ഷിനിർത്തി നിമിഷനേരം കൊണ്ട് ബാലഭാസ്കറിനെ മണലിൽ വരച്ചുതീർത്തപ്പോൾ വിസ്മയഭരിതരായ ജനക്കൂട്ടം നീണ്ട ഹർഷാരവത്തോടെയാണ് എതിരേറ്റത്. പ്രമുഖ പാചക വിദഗ്ധയും ഫാഷൻ ഡിസൈനറും ആർട്ട് തെറാപ്പിസ്റ്റുമായ രേഷ്മ. ചിത്രരചനയ്ക്ക് സംഗീതം പകർന്നുകൊണ്ട് സ്നേഹ ഓജൻ വയലിനിലും അമൽ കീബോർഡിലും രേഷ്മയെ അനുഗമിച്ചു. ശൈഖ് സായിദിന്റെ മണൽ ചിത്രംവരച്ച് കേരള സോഷ്യൽ സെന്ററിനു സമ്മാനിച്ച രേഷ്മ ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. ബി. മുരളിയുടെ ചിത്രവും വരക്കുകയുണ്ടായി. കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, ജോ. കൺവീനർമാരായ ഷൈനി ബാലചന്ദ്രൻ, രേഷ്മ സുരേഷ് എന്നിവർ ചേർന്ന് ചിത്രം ഡോ. ബഷീർ പുന്നയൂർക്കുളത്തിനു സമ്മാനിച്ചു. ചിത്രം കേരള സോഷ്യൽ സെന്റർ ലൈബ്രറിയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. ലേലത്തിൽ ലഭിച്ച തുക കേരളത്തിന്റെ നവനിർമ്മിതിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ എന്നിവർ അറിയിച്ചു. Kerala Social Center Abudhabi, Violinist Bhalabhaskar, Sand paint, Artist Reshma Sainulabdeen, Keralolsavam


from mathrubhumi.latestnews.rssfeed https://ift.tt/2UGvJb6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages