ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഒരുമിച്ച് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. ഇന്നു വൈകിട്ട് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. നാലു മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനുമാണ് സാധ്യത കല്പിക്കുന്നത്. ഗെലോട്ടിനു തന്നെ നറുക്ക് വീഴുമെന്നാണ് സൂച. മധ്യപ്രദേശില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് കരുതുന്നു. ജ്യോതിരാദിത്യ സിന്ധ്യയാണ് പരിഗണനയിലിരിക്കുന്ന മറ്റൊരു നേതാവ്.
ഛത്തീസ്ഗഡില്‍ നാലു പേരുകളാണ് പരിഗണനയില്‍. ലോക്‌സഭാംഗവും മുതിര്‍ന്ന നേതാവുമായ തമ്രധ്വജ സാഹു, സംസ്ഥാന അധ്യക്ഷന്‍ ഭുപേക്ഷ ബഗെല്‍, മുന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടി.എസ് സിംഗ്ദിയോ, മുതിര്‍ന്ന നേതാവ് ചരണ്‍ദാസ് മഹന്ത് എന്നിവര്‍ക്കാണ് പരിഗണന.
അതേസമയം, പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ജയ്പൂരിലെ രാജ്ഭവനില്‍ ആരംഭിച്ചു.
from mangalam.com https://ift.tt/2ryva5F
via IFTTT
No comments:
Post a Comment