കൊൽക്കത്ത: ഈ സീസണിൽ ഐലീഗ് ഫുട്ബോളിൽ കളിക്കാൻ അർഹത നേടിയ റിയൽ കശ്മീർ ടീം പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ അവരുടെ നാട്ടിൽ സമനിലയിൽ പിടിച്ചതോടെയാണ് കശ്മീർ ടീം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. 46-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം റംചുലോവയുടെ സെൽഫ് ഗോൾ റിയൽ കശ്മീരിനെ മുന്നിലെത്തിച്ചു. മലയാളി താരം ജോബി ജസ്റ്റിൻ (56) സമനില ഗോൾ കണ്ടെത്തി. വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നെറോക്ക എഫ്.സി. മോഹൻ ബഗാനെ തോൽപ്പിച്ചു (2-1). എഡ്വാർഡോ ഫെരേര (24), അരിൻ വില്യംസ് (69) എന്നിവർ നെറോക്കയുടെ ഗോൾ നേടി. ബഗാനുവേണ്ടി ഹെന്റി കിസീക്ക (63) സ്കോർ ചെയ്തു. റിയൽ കശ്മീരിന് 10 കളിയിൽ അഞ്ചുജയമടക്കം 18 പോയന്റുണ്ട്. രണ്ടാമതുള്ള െൈചെന്ന സിറ്റിക്ക് ഒമ്പതുകളിയിൽ 18 പോയന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിൽ പിന്നിലാണ്. എട്ടുകളിയിൽ രണ്ടെണ്ണം ജയിച്ച ഗോകുലം കേരള പത്തുപോയന്റുമായി എട്ടാംസ്ഥാനത്തുണ്ട്. Content Highlights: I-League 2018 Real Kashmir hold East Bengal to draw on way to top table
from mathrubhumi.latestnews.rssfeed http://bit.ly/2Rm64FM
via
IFTTT
No comments:
Post a Comment