പത്തനംതിട്ട: ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ ജനുവരി 14 അർദ്ധരാത്രി വരെ ദീർഘിപ്പിച്ച് പത്തനതിട്ട ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രധിഷേധക്കാർ തീർത്ഥാടകരുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമങ്ങൾ നടത്താൻ സാഹചര്യമുള്ളതിനാലുമാണ് നിരോധനാജ്ഞ ദീർഘിപ്പിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മേൽപ്പറഞ്ഞ കാരണങ്ങളാൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നുള്ള ജില്ലാ പോലീസ് മേധാവിയുടെ അപേക്ഷയെ തുടർന്നാണ് നടപടിയെന്ന് ജില്ലാ മജിസ്ട്രേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സമാധാനപരമായ ദർശനം, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിരുന്നു. content highlights:Prohibitory order extended in Sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2GyNczf
via
IFTTT
No comments:
Post a Comment