സംസ്ഥാന ദുരന്തനിവാരണ നിധിയിൽ (എസ്.ഡി.ആർ.എഫ്.)നിന്ന് കേരളം ഇതുവരെ ചെലവഴിച്ചത് 601.85 കോടി രൂപ. ഇനി 214 കോടി രൂപ നിധിയിൽ ബാക്കിയുണ്ടെന്ന് ഡിസംബർ 17-ന് പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കുമുമ്പാകെ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനം വ്യക്തമാക്കി. ഡിസംബർ 13-ന് 2304.85 കോടി രൂപകൂടി എസ്.ഡി.ആർ.എഫിലേക്ക് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും 17-ന് നൽകിയ റിപ്പോർട്ടിൽ ഇതുൾപ്പെടുത്തിയില്ല. പ്രളയമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും വിശദമായ പദ്ധതി റിപ്പോർട്ടും (ഡി.പി.ആർ.) ഇതുവരെ കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ല. ഡി.പി.ആർ. നൽകാതെ കൂടുതൽ സഹായം നൽകണമെന്നു പറയുന്നതിൽ കാര്യമില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. ഡി.പി.ആർ. വേഗത്തിൽ ഹാജരാക്കാൻ പാർലമെന്റ് സമിതിയും വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ഫണ്ടായി അനുവദിച്ച 143.54 കോടി രൂപ ചെലവഴിക്കാതെ കിടന്നതിനാൽ കേന്ദ്രം പ്രഖ്യാപിച്ച 3048 കോടി രൂപയിൽ ഇത്രയും തുക വെട്ടിക്കുറച്ചിരുന്നു. കേന്ദ്രം അവസാനം നൽകിയ തുകയുടെ 10 ശതമാനം സംസ്ഥാനവിഹിതവും കൂട്ടി 2750-ഓളം കോടി രൂപയാണിപ്പോൾ എസ്.ഡി.ആർ.എഫിലുള്ളത്. ഇത് മാർച്ച് 31-നകം ചെലവഴിക്കാനായില്ലെങ്കിൽ പിന്നീട് പ്രഖ്യാപിക്കുന്ന തുകയിൽനിന്നത് വെട്ടിക്കുറയ്ക്കും. നിലവിൽ 700 കോടിയോളം രൂപയുടെ ബില്ലുകൾ പാസാക്കാതെയുണ്ട്. എസ്.ഡി.ആർ.എഫ്. ഫണ്ട് അടുത്ത വർഷത്തേക്ക് ഉപയോഗിക്കാമെങ്കിലും പിന്നീട് പ്രഖ്യാപിക്കുന്ന തുക നൽകുമ്പോൾ കെട്ടിക്കിടക്കുന്നത് കുറവുചെയ്യും. പ്രളയപുനർനിർമിതി വേഗത്തിലാക്കലാണ് ഇതിന് പരിഹാരമെന്ന് ധനമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2EIE5dr
via
IFTTT
No comments:
Post a Comment