ന്യൂഡൽഹി: പുകവലിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരൻ ബഹളംവെച്ചതിനെത്തുടർന്ന് വിമാനം വൈകിയത് മൂന്നുമണിക്കൂർ. അമൃത്സറിൽനിന്ന് ഡൽഹിവഴി കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിന്റെ വിമാനമാണ് വൈകിയത്. എയർലൈൻസിന്റെ യു.കെ. 707 വിമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഡൽഹിയിൽനിന്ന് പറന്നുയരുന്നതിനുമുമ്പായി പുകവലിക്കണമെന്ന് വിമാനത്തിലെ ജീവനക്കാരോട് ഇയാൾ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെത്തുടർന്ന് ബഹളമുണ്ടാക്കുകയായിരുന്നു. പൈലറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചെങ്കിലും സഹകരിക്കാത്തതിനെത്തുടർന്ന് ഇയാളെയും കുടുംബത്തെയും പുറത്താക്കിയതായി വിസ്താര എയർലൈൻസ് പുറത്തിറക്കിയ ഔദ്യോഗികകുറിപ്പിൽ വ്യക്തമാക്കി. content highlights:passenger wish to smoke, Vistara flight delayed for three hours
from mathrubhumi.latestnews.rssfeed http://bit.ly/2EM8qrI
via
IFTTT
No comments:
Post a Comment