ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിമാസം 9000 ഫോണുകളും 500 ൽ അധികം ഇ മെയിലുകളും കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചിരുന്നുവെന്ന വിവരങ്ങൾ പുറത്ത്. വിവരാവകാശ നിയമ പ്രകാരം പ്രസൊൻജിത് മണ്ഡൽ എന്നയാൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് വിവരങ്ങൾ ഉള്ളത്. 2013 ൽ ശരാശരി 7500 മുതൽ 9000 ടെലിഫോണുകളും 300 മുതൽ 500 വരെ ഇ മെയിലുകളും നിരീക്ഷിക്കാനുള്ള ഉത്തരവുകൾ ഓരോ മാസവും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നുവെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ്, സി.ബി.ഐ, എൻ.ഐ.എ, റോ, ഡൽഹി പോലീസ് കമ്മീഷണർ എന്നിവരാണ് നിരീക്ഷണം നടത്തിയിരുന്നതെന്നും മറുപടിയിൽ പറയുന്നു. രാജ്യത്തെ കംപ്യൂട്ടറുകളും ഫോണുകളും നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അതേസമയത്താണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2000ലെ ഐ.ടി.ആക്ടിന്റെ 69(1))വകുപ്പും 2009-ലെ ചട്ടത്തിലെ നാലാംചട്ടവും ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. മുൻകാലങ്ങളിൽ ആഭ്യന്തരസെക്രട്ടറിയുടെ അനുവാദത്തോടെ ഫോൺ ചോർത്തലിന് മാത്രമാണ് ഏജൻസികളെ അനുവദിച്ചിരുന്നത്. 2011-ൽ ഉത്തരവ് പരിഷ്കരിച്ച് സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അധികാരവും നൽകി. അതിനുശേഷം ആദ്യമായാണ് ഉത്തരവ് പരിഷ്കരിക്കുന്നത്. അന്വേഷണ ഏജൻസികളുടെ പരിശോധനയുമായി സഹകരിക്കാനോ സാങ്കേതിക സഹായം നൽകാനോ വിസ്സമ്മതിക്കുന്ന വ്യക്തികൾക്കും സേവനദാതാക്കൾക്കും ഏഴുവർഷം തടവും പിഴയും വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനും വിഘാതമാവുന്നതോ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുമെന്ന് സർക്കാരിന് തോന്നുന്നതോ ആയ കാര്യങ്ങളിൽ പരിശോധനയ്ക്കാണ് ഏജൻസികൾക്ക് അധികാരം നൽകിയിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഒരാളുടെ ലാപ്ടോപിലോ ഐപാഡിലോ അല്ലെങ്കിൽ സ്മാർട്ട് ഫോണിലോ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ആവശ്യമെങ്കിൽ പ്രാപ്യമാകും. ഇത് വാട്സാപ്പ് ചാറ്റും കോളുമടക്കമുള്ളവയുടെ പരിശോധനയ്ക്കും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ, ഓരോ വ്യക്തിയുടെ കാര്യത്തിലും അന്വേഷണ ഏജൻസികൾ മുൻകൂട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്നാണ് മന്ത്രാലയം ഇപ്പോൾ വിശദീകരിക്കുന്നത്. Content Highlights:9,000 phones, 500 emails intercepted each month under UPA Reveled by RTI
from mathrubhumi.latestnews.rssfeed http://bit.ly/2R8YZsd
via
IFTTT
No comments:
Post a Comment