കൊട്ടാരക്കര : ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവാവിനെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. കൊട്ടാരക്കര മൈലത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മലപ്പുറം ആനങ്ങാട്, ചെത്തനാംകുശ്ശി,ഈങ്ങാ ചാലില്‍, മുജീബ് റഹ്മാനാണ് (38) മരിച്ചത്. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിനു സമീപത്തെ കെ.ഐ.പി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴസിനുള്ളില്‍ ഇന്ന് രാവിലെ 7.30 നാണ് മൃതദേഹം കണ്ടത്.
സ്ത്രീ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ:
ബ്യൂട്ടിപാര്‍ലറില്‍ പോയി മുജീബ് റഹ്മാനുമായി പരിചയുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മുജീബ് റഹ്മാന്‍ മിക്കപ്പോഴും ഇവിടെ വരുമായിരുന്നത്രേ. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ പകല്‍ അമിതമായി മദ്യപിച്ച് മുജീബ് റഹ്മാന്‍ എത്തി. ഇതോടെ താനും കുട്ടിയുമായി രാത്രി കൊട്ടാരക്കര പെരുങ്കുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. ഇന്ന് രാവിലെ ആറോടെ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ഒഴുക്കന്‍ ബഡ്ഷീറ്റ് മുറുക്കി മുജീബ് റഹ്മാനെ അവശനിലയില്‍ നിലത്ത് കണ്ടെത്തി. ഉടന്‍ കെട്ടഴിച്ച് മുഖത്ത് വെള്ളം തളിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.
എന്നാല്‍ മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ മുഖത്ത് നേരിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പിനായി പൊലീസ് മൃതദേഹം കണ്ടെത്തിയ ക്വാര്‍ട്ടേഴ്സ് സീല്‍ ചെയ്തിരിക്കുകയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
from mangalam.com https://ift.tt/2QpzseC
via IFTTT
No comments:
Post a Comment