ഹൈദരബാദ്:തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ് ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 1.34ന് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേൽക്കും. ജ്യോതിഷികളെ കണ്ട ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം ഉച്ചയ്ക്ക് 1.34 എന്ന് നിശ്ചയിച്ചത്. ഇതേ പോലെ ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്നാണ് കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കിനിൽക്കെ കെസിആർ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഏതാനും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ തെലങ്കാന ഭവനിൽ യോഗം ചേർന്ന് ചന്ദ്രശേഖര റാവുവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. 119 അംഗ സഭയിൽ 88 സീറ്റിലാണ് ടി.ആർ.എസ് വിജയിച്ചത്.തുടർച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്. Content Highlights:KCR To Take OathTomorrow, KCR chief minister
from mathrubhumi.latestnews.rssfeed https://ift.tt/2LcyVXA
via
IFTTT
No comments:
Post a Comment