മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഭോപ്പാൽ: നീണ്ട അനശ്ചിതത്വത്തിനൊടുവിൽമധ്യപ്രദേശിൽ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകൾ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാർട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. തുടക്കം മുതൽ ഏറെ ഉദ്വേഗം നിറഞ്ഞതായിരുന്നു മധ്യപ്രദേശിലെവോട്ടെണ്ണൽ.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ലീഡ് ചെയ്തപ്പോൾ ബി.ജെ.പി. ഏറെ പിന്നിലായിരുന്നു. എന്നാൽ കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന സ്ഥിതിയെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. പലയിടത്തും രണ്ടാമതായിരുന്ന ബി.ജെ.പി കോൺഗ്രസിനെ പിന്നിലാക്കി ഒപ്പത്തിനൊപ്പം നിന്നു. ചൊവ്വാഴ്ച രാത്രിയായിട്ടും മധ്യപ്രദേശിൽ ആർക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതിൽ ആകാംക്ഷ നിലനിന്നു. ഇതിനിടെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കമൽനാഥ് ഗവർണർക്ക് കത്ത് നൽകി. എന്നാൽ അന്തിമഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു ഗവർണറുടെ മറുപടി. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമെന്നിരിക്കെ ബി.എസ്.പി, എസ്.പി. എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളുമായി ചർച്ച നടത്തിയതായി കമൽനാഥും പറഞ്ഞിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോൺഗ്രസിന് 95 സീറ്റുകൾ കിട്ടിയത്. ബി.ജെ.പിക്ക് ഗ്രാമീണ മേഖലയിൽ 85 സീറ്റുകളാണുള്ളത്. നഗരങ്ങളിൽ ബിജെപിക്ക് 25 മണ്ഡലങ്ങളും കോൺഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു. മധ്യപ്രദേശിൽ കമൽനാഥ് ഇഫക്ട് Content Highlights:madhya pradesh election 2018 final result announced


from mathrubhumi.latestnews.rssfeed https://ift.tt/2Es4ps2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages