ജോഗി പോയിട്ടും അടിപതറാതെ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഭൂപേഷ് ഭാഗലോ തമ്രദ്വാജ് സാഹുവോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ജോഗി പോയിട്ടും അടിപതറാതെ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഭൂപേഷ് ഭാഗലോ തമ്രദ്വാജ് സാഹുവോ?

റായ്പൂർ: ബി.ജെ.പിയെയും ജെ.സി.സി-ബി.എസ്.പി സഖ്യത്തെയും തൂത്തെറിഞ്ഞ് ചത്തീസ്ഗഢിൽ കോൺഗ്രസ് വിജയക്കൊടി നാട്ടിയതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചയും സജീവമാകുന്നു. കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന അജിത് ജോഗി പാർട്ടി വിട്ടുപോയതോടെ ചത്തീസ്ഗഢിൽ കോൺഗ്രസ് പരുങ്ങുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ജോഗിയ്ക്ക് ആധിപത്യമുണ്ടായിരുന്ന ആദിവാസി-പിന്നാക്ക മേഖലകളിലടക്കം മറ്റുനേതാക്കളെ രംഗത്തിറക്കി കോൺഗ്രസ് പ്രചരണം നടത്തിയതോടെ വിജയവും ഒപ്പംപോന്നു. ഒടുവിൽ 62 സീറ്റുകൾ നേടി കോൺഗ്രസ് അധികാരമുറപ്പിച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകളും പാർട്ടിയിൽ ശക്തമായി. കോൺഗ്രസിന്റെ എം.പിയായ തമ്രദ്വാജ് സാഹു, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹാന്ത്, സത്യനാരായൺ ശർമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. ഇതിൽ ദുർഗ മണ്ഡലത്തിൽനിന്ന് വിജയിച്ച തമ്രദ്വാജ് സാഹുവിനാണ് കൂടുതൽ സാധ്യത. പ്രബലമായ രണ്ട് ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തയാളും എന്നാൽ അവർക്ക് വിയോജിപ്പില്ലാത്ത നേതാവുമാണ് സാഹു. പാർട്ടിവിട്ട ജോഗിയോടൊപ്പം അണികൾ പോകാതിരിക്കാൻ സാഹവും കൂട്ടരും കിണഞ്ഞുപരിശ്രമിച്ചതിന്റേയും ഫലമാണ് കോൺഗ്രസിന്റെ വിജയം. അതിനാൽതന്നെ മുഖ്യമന്ത്രി പദത്തിന് ഏറെ യോഗ്യനും സാധ്യതയുള്ളതും സാഹു തന്നെ. നേരത്തെ ദുർഗ് ലോക്സഭ മണ്ഡലത്തിൽ എം.പിയായിരുന്ന അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പിലും ദുർഗ് റൂറലിൽ നിന്നാണ് ജനവിധി തേടിയത്. ചത്തീസ്ഗഢ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഭൂപേഷ് ഭാഗലാണ് മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്ന മറ്റൊരാൾ. പട്ടാൻ മണ്ഡലത്തിൽനിന്നാണ് ഭാഗൽ ഇത്തവണ വീണ്ടും നിയമസഭയിലെത്തുന്നത്. സംസ്ഥാനത്ത് മിന്നുംജയത്തോടെ പാർട്ടിതിരിച്ചുവന്നതിൽ ഭൂപേഷ് ഭാഗലിന്റെ പങ്ക് ഒഴിച്ചുനിർത്താനാവില്ല. എന്നാൽ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും തർക്കങ്ങളും ഭാഗലിന് വിലങ്ങുതടിയായേക്കുമെന്നാണ് സൂചന. ഇവർ രണ്ടുപേരും പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ ആണ് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള കോൺഗ്രസ് നേതാവ്. ടി.എസ്. സിങ് ദിയോ അംബികാപൂർ മണ്ഡലത്തിൽനിന്നാണ് ജയിച്ചുകയറിയത്. സാക്തി മണ്ഡലത്തിൽനിന്ന് വിജയിക്കുകയും കോൺഗ്രസിന്റെ സംസ്ഥാനത്ത ജനപ്രിയ നേതാവുമായ ചരൺദാസ് മഹന്തിനെയും ഒരുപക്ഷേ മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിച്ചേക്കാം. മൻമോഹൻസിങ് സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നചരൺദാസ് മഹാന്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. 2008ൽ ചരൺദാസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ചത്തീസ്ഗഢ് കോൺഗ്രസിനെ കൈവിട്ടത്. ഈ നാലുപേർക്ക് പുറമേ റായ്പൂർ റൂറൽ മണ്ഡലത്തിൽനിന്ന് വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സത്യനാരായൺ ശർമ്മയും സാധ്യതാപട്ടികയിലുണ്ട്. Content Highllights:chattisgarh election result 2018, who will be next cm in chattisgarh


from mathrubhumi.latestnews.rssfeed https://ift.tt/2Gb1tC2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages