വാട്ടര്‍ സല്യൂട്ട്...! വലിയ വിമാനം പറന്നിറങ്ങി; കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

വാട്ടര്‍ സല്യൂട്ട്...! വലിയ വിമാനം പറന്നിറങ്ങി; കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക്

കോഴിക്കോട്: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനം പറന്നിറങ്ങിയപ്പോൾ അധികൃതരും യാത്രക്കാരും ഒരുക്കിയത് ആവേശോജ്ജ്വലമായ വരവേൽപ്പ്. രാവിലെ 10.45 ഓടെ സൗദി എയർലൈൻസിന്റെ ജിദ്ദ-കോഴിക്കോട് വിമാനമാണ് പുതുക്കിയ റൺവേയിൽ പറന്നിറങ്ങിയത്. വാട്ടർ സല്യൂട്ടൊരുക്കി വിമാനത്താവള അധികൃതരും യാത്രക്കാർക്ക് പ്രത്യേക സ്വീകരണമൊരുക്കി എം.പിമാർ അടക്കമുള്ളവരും വിമാനത്താവളത്തിൽ നിലയുറപ്പിച്ചതോടെ സൗദി വിമാനത്തിന് ലഭിച്ച സ്വീകരണം ഉത്സവമായി മാറി. 211 യാത്രക്കാരുമായാണ് ജിദ്ദ-കോഴിക്കോട് വൈറ്റ് ബോഡി വിമാനം കരിപ്പൂരിൽ പറന്നിറങ്ങിയത്. ഇതോടെ കരിപ്പൂരിനെ പഴയ പ്രതാപത്തോടെതിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ യാത്രക്കാർ. എയർ ഇന്ത്യ ആദ്യ ഘട്ടത്തിൽ സർവീസുകൾ നടത്തുന്നില്ലെങ്കിലും ഇവരും ഉടൻ സർവീസുകൾ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് എം.കെ രാഘവൻ എം.പി അടക്കമുള്ളവർ എയർ ഇന്ത്യഅധികൃതരുമായി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. റൺവേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതെങ്കിലും പീന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇത് നീണ്ട് പോവുകയായിരുന്നു. തുടർന്ന് ഇത് വലിയ രാഷ്ട്രീയ സമരങ്ങൾക്കും വിവാദങ്ങൾക്കുമായിരുന്നു തുടക്കമിട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെന്റ് ഫോറം, എം.കെ രാഘവൻ എം.പി എന്നിവരെല്ലാം സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നു. പൊതുമേഖലയിൽ ഏറെ ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന കരിപ്പൂർ വിമാനത്താവളം ഉയിർത്തെഴുന്നേൽക്കുന്നത് സാധാരണ പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. എയർ ഇന്ത്യ വലിയ വിമാനത്തിന്റെ സർവീസുകൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം അടക്കമുള്ള കാര്യങ്ങളിലേക്ക് പോകാൻ നീക്കമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവരിൽ നിന്ന് അനുകൂലമായ സമീപനം ഉണ്ടാവുന്നതായി എം.കെ രാഘവൻ എം.പി മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ജിദ്ദ സർവീസുകൾ നാല് ദിവസവും റിയാദ് സർവീസുകൾ മൂന്ന് ദിവസവും യാത്ര നടത്തുമെന്നാണ് അറിയുന്നത്.വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ കരിപ്പൂരിന് പഴയ പ്രതാപം തിരിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗദി സർവീസുകൾ പുനരാരംഭിക്കുന്നത് മലബാറിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്കും വലിയ ആശ്വാസമാവും. കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരിൽ എൺപത് ശതമാനം പേരും മലബാറിൽ നിന്നുള്ളവരാണ് എന്നതുകൊണ്ടുതന്നെ കരിപ്പൂരിൽ നിന്ന് വലിയ വിമാനം ഇല്ലാത്തതുകൊണ്ട് നെടുമ്പാശ്ശേരിയേയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഹജ്ജ് യാത്രക്കാർ. കരിപ്പൂരിലേക്കുള്ള സർവീസ് ആരംഭിച്ചാൽ ഏകദേശം അഞ്ചേകാൽ മണിക്കൂർ കൊണ്ട് കരിപ്പൂരിൽനിന്ന്ജിദ്ദയിൽ എത്താനാകും. Content Highlights:Large Air Craft, karipur airport,Calicut International Airport


from mathrubhumi.latestnews.rssfeed https://ift.tt/2Sy7MB3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages