ചെന്നൈ: ചെന്നൈയിൽ ഐ.ടി. ജീവനക്കാരികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഒളിക്യാമറകൾ സ്ഥാപിച്ചതായി കണ്ടെത്തി. സംഭവത്തിൽ ഹോസ്റ്റൽ ഉടമയെ അറസ്റ്റ് ചെയ്തു. ആദംപാക്കം തില്ലൈഗംഗ നഗറിലെ ഹോസ്റ്റലിലാണ് ഒളിക്യാമറകൾ കണ്ടെത്തിയത്. ഹോസ്റ്റൽ നടത്തിപ്പുകാരൻ തിരുച്ചിറപ്പളളി സ്വദേശി സമ്പത്ത്രാജ് എന്ന സഞ്ജയി(48)നെ പോലീസ് അറസ്റ്റുചെയ്തു. വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിൽ സെപ്റ്റംബറിലാണ് സമ്പത്ത്രാജ് ഹോസ്റ്റൽ തുടങ്ങിയതെന്നും ഏഴുപേർ ഇവിടെ താമസിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. കിടപ്പുമുറി, കുളിമുറി, ഹാൾ തുടങ്ങിയ ഇടങ്ങളിലാണ് ഒളിക്യാമറകൾ ഉണ്ടായിരുന്നത്. അറ്റകുറ്റപ്പണികൾക്കെന്ന വ്യാജേന സമ്പത്ത്രാജ് അപ്പാർട്ട്മെന്റിൽ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു. ഇത് അന്തേവാസികളിൽ സംശയമുണ്ടാക്കി. ഏതാനും ദിവസംമുമ്പ് ഒരു അന്തേവാസി ഹെയർ ഡ്രയർ പവർപ്ലഗിൽനിന്ന് ഊരിയപ്പോഴാണ് ചെറുക്യാമറ കണ്ടത്. തുടർന്ന് അന്തേവാസികൾ ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല ഭാഗത്തും സ്ഥാപിച്ച ക്യാമറകൾ കണ്ടെത്തി. കിടപ്പുമുറിയിലെ ബൾബ്, സ്വിച്ച് ബോർഡ്, ഹാങ്ങറുകൾ തുടങ്ങി പലയിടങ്ങളിൽനിന്നായി ക്യാമറകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തനിക്കു ദൃശ്യങ്ങൾ വ്യക്തമായി കാണത്തക്കതരത്തിൽ ക്യാമറകളുടെ ദിശ മാറ്റിവയ്ക്കാനായിരുന്നത്രെ സമ്പത്ത്രാജ് ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നത്. ഇവിടെയുണ്ടായിരുന്ന ഒളിക്യാമറകൾ, സമ്പത്ത്രാജ് ഉപയോഗിച്ചിരുന്ന 16 മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആദംപാക്കം പോലീസ് അറിയിച്ചു. content Highlight: CCTV cameras found installed in bathrooms of girls hostel: owner arrested
from mathrubhumi.latestnews.rssfeed https://ift.tt/2EiiyrU
via
IFTTT
No comments:
Post a Comment