സാവോപോളോ: മരിച്ച സ്ത്രീയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത് മറ്റൊരു സ്ത്രീയില്‍ വെച്ചുപിടുപ്പിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞ് പിറന്നു. കഴിഞ്ഞ ഡിസംബറില്‍ 32 കാരിയായ ബ്രസീലിയന്‍ യുവതിയില്‍ നടത്തിയ പരീക്ഷണത്തില്‍ ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിയാണ് പിറന്നത്.
അമ്മയാകാന്‍ കഴിയാത്ത അനേകം സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്ന കൃത്രിമ ഗര്‍ഭധാരണ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാണ് സംഭവം. സാവോപോളോയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയായ ദാസ് ക്‌ളിനിക്കാസില്‍ 2016 ലാണ് മരിച്ച യുവതിയുടെ ഗര്‍ഭപാത്രം പുതിയഅമ്മയിലേക്ക് മാറ്റി വെച്ചത്. വാടകഗര്‍ഭപാത്രത്തിലൂടെ കുട്ടികള്‍ ജനിച്ച അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരണപ്പെട്ട ഒരാളുടെ അവയവം തന്നെ മാറ്റിവെച്ച് വിജയം വരിക്കുന്നത് ഇതാദ്യമാണ്. ദി ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണലില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്ന് മക്കളുടെ മാതാവും പക്ഷാഘാതം മൂലം മരണമടഞ്ഞയാളുമായ 45 കാരിയില്‍ നിന്നും 32 കാരിയിലേക്ക് ഗര്‍ഭപാത്രം മാറ്റി വെയ്ക്കാന്‍ 11 മണിക്കൂറുകളാണ് വേണ്ടി വന്നത്. ഇവരുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയും ദാനം ചെയ്യപ്പെട്ടു. പുതിയ അവയവം തിരസ്‌ക്കരിക്കാതിരിക്കാന്‍ വേണ്ടുന്ന മരുന്നുകള്‍ നല്‍കി 32 കാരിക്ക് രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കേണ്ടി വന്നു.
[IMG]
ഗര്‍ഭപാത്രം മാറ്റി വെയ്ക്കലിന് ശേഷം ഈ യുവതിക്ക് 37 ദിവസത്തിന് ശേഷമായിരുന്നു ആര്‍ത്തവം ഉണ്ടായത്. പിന്നീട് ഏഴു മാസത്തിന് ശേഷം ഗര്‍ഭിണിയാകും വരെ തുടര്‍ന്നു. ശസ്ത്രക്രിയ വഴിയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുട്ടി പിറന്നുവീണതിന് തൊട്ടുപിന്നാലെ തന്നെ വെച്ചുപിടുപ്പിച്ച ഗര്‍ഭപാത്രം നീക്കുകയും ചെയ്തു. സാധാരണഗതിയില്‍ പ്രസവിച്ച് ഏതാനും നാള്‍ കഴിഞ്ഞാണ് ഇക്കാര്യം ചെയ്യാറുള്ളത്.
മാതാപിതാക്കളാകാന്‍ കഴിയാതെ ദു:ഖിതരായ അനേകം ദമ്പതികള്‍ക്ക് പ്രതീക്ഷയാകുന്ന കാര്യമാണ് ഇതെന്നാണ് ബ്രസീലിലെ ഡോക്ടര്‍മാര്‍ പറയുന്നത്. 2000 ല്‍ സൗദി അറേബ്യയിലാണ് ഇത്തരം പരീക്ഷണം ആദ്യം നടന്നത്. ഇക്കാര്യത്തില്‍ നേരത്തേ മുതല്‍ പരീക്ഷണം നടത്തുന്ന സ്വീഡനില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും ഗര്‍ഭപാത്രം മാറ്റിവെച്ച ഒമ്പതു സംഭവങ്ങളില്‍ എട്ടു കുട്ടികള്‍ ജനിച്ചിട്ടുണ്ട്. സെര്‍ബിയയിലും ഇത്തരത്തില്‍ ഗര്‍ഭപാത്രം മാറ്റി വെച്ച് രണ്ടു കുട്ടികള്‍ ജനിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇതെല്ലാം ജീവിച്ചിരുന്നവരുടേതായിരുന്നു.
[IMG]
എന്നാല്‍ മരിച്ച ഒരാളുടെ ഗര്‍ഭപാത്രം മറ്റൊരാളില്‍ വെച്ചു പിടുപ്പിച്ച് കുട്ടി ജനിക്കുന്നത് ഇതാദ്യമാണെന്നാണ് ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം ഇത്തരത്തില്‍ രണ്ടു ഗര്‍ഭപാത്രങ്ങള്‍ കൂടി മാറ്റിവെയ്ക്കലിന് ഒരുങ്ങുകയാണ് ബ്രസീലിയന്‍ ഡോക്ടര്‍മാര്‍.
from mangalam.com https://ift.tt/2Rv8HBY
via IFTTT
No comments:
Post a Comment