ലണ്ടന്‍ : കൗമാരക്കാരന്‍ ഉള്‍പ്പെട്ട ഗുണ്ടാഗ്യാംഗിന്റെ ആക്രമണത്തെ തുടര്‍ന്ന് ചെവികള്‍ അറ്റുപോയ ഇന്ത്യാക്കാരന്‍ അത്യാസന്ന നിലയില്‍. യുകെയില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ 13 കാരന്‍ ഉള്‍പ്പെടെ നാല് പേരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സജീദ് ചൗധരി എന്ന 42 കാരനാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ 24 കാരന്‍ മകനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ ഇയാളുടെ രണ്ടു ചെവികളും അറ്റുപോയി. ശ്വാസ കോശത്തിനും പരിക്കുണ്ട്. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. അബോധാവസ്ഥയില്‍ അത്യാസന്ന നിലയിലായ ചൗധരിയുടെ ജീവന്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. സെയില്‍സ്മാനായി ജോലി ചെയ്യുന്ന സജീദും മകനും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 യോടെ ലങ്കാഷെറിലെ ബ്‌ളാക്ക്‌ബേണില്‍ തെരുവിലൂടെ വരുമ്പോഴായിരുന്നു ഗുണ്ടാസംഘം ആക്രമിച്ചത്. 14 മണിക്കൂര്‍ നീണ്ട ഓപ്പറേഷന് ശേഷമായിരുന്നു ചെവികള്‍ തുന്നിപ്പിടുപ്പിച്ചത്. കാലില്‍ നിന്നും തൊലി മുറിച്ചെടുത്താണ് ഓപ്പറേഷന്‍ മുഴുമിച്ചത്.
സജീദിന്റെ മൂത്തമകന്‍ അഹ്‌സാനും സാരമായി പരിക്കേറ്റു. ഇയാളുടെ കൈ പകുതിയോളം മുറിഞ്ഞു. തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആക്രമണത്തില്‍ കുടുംബം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. സജീദിന് അഹ്‌സാനും മകള്‍ മരിയയേയും കൂടാതെ രണ്ടു ചെറിയ ആണ്‍മക്കള്‍ കൂടിയുണ്ട്. ബ്‌ളാക്ക്‌ബേണ്‍ കാരായ സദാഖത്ത് അലി (36), റഫാഖത്ത് അലി (38), ഫസല്‍ ഇല്‍ഹായ് (62) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരേയും ഡിസംബര്‍ 17 ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ 13 കാരന്റെ പേര് നിയമതടസ്സം മൂലം പുറത്തുവിട്ടിട്ടില്ല.
from mangalam.com https://ift.tt/2QaRtNy
via IFTTT
No comments:
Post a Comment