തിരുവനന്തപുരം : കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിടെ പി.വി അന്‍വര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി കോടതി തള്ളി.
പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പുനപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പാര്‍ണര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റി കബളിപ്പിച്ചു എന്നാണ് കേസ്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ര്ടീയസമ്മര്‍ദം മൂലം മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയില്‍ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.
from mangalam.com https://ift.tt/2RFVeri
via IFTTT
No comments:
Post a Comment