കിളിനക്കോട് പ്രശ്‌നം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളികള്‍ ഒന്നടങ്കം ചര്‍ച്ചയാക്കിയിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്തുള്ള കിളിനക്കോട് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയ് വരും വഴി, അവിടെ വെച്ച് തങ്ങള്‍ക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തമാശ രൂപേണ അവതരിപ്പിച്ച ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കെതിരെ നാട്ടുകാരായ യുവാക്കള്‍ രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പെണ്‍കുട്ടികളെയും യുവാക്കളേയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്കില്‍ കിളിനക്കോട് മഹാരാജ്യം എന്ന പേരില്‍ ഒരു പേജ് പ്രത്യക്ഷപ്പെടുന്നത്.
സദാചാരം പറഞ്ഞ നാട്ടുകാരെ പരിഹസിക്കുന്ന ട്രോളുകളും അതിനെല്ലാം മറുപടിയായി കിളിനക്കോട്ടുകാരെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കിളിനക്കോട് തന്നെയാണ് പേജിലെ മുഖ്യ ചര്‍ച്ചാ വിഷയവും. ഡിസംബര്‍ 19 ന് നിര്‍മ്മിച്ച ഫെയ്‌സ്ബുക്ക് പേജില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ 10000 ല്‍ അധികം അംഗങ്ങളെയാണ് കിട്ടിയത്. ഇപ്പോള്‍ 22,000 ല്‍ അധികം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. കിളിനക്കോട് എന്ന സ്ഥലം ഏറെക്കാലം പിന്നില്‍ ചിന്തിക്കുന്നവരാണെന്ന പെണ്‍കുട്ടികളുടെ വാക്കുകള്‍ മുന്‍നിര്‍ത്തി നിരവധി ട്രോളുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ രീതിയില്‍ തന്നെയാണ് കിളിനക്കോട് മഹാരാജ്യം എന്ന പേജ് പ്രവര്‍ത്തിക്കുന്നത്.
from mangalam.com http://bit.ly/2Stvq1U
via IFTTT
No comments:
Post a Comment