ഐ.സി.സിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ഐ.സി.സിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്

ദുബായ്: ഈ വർഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ (റേച്ചൽ ഹെയ്ഹൊ ഫ്ളിന്റ്) പുരസ്കാരം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ സ്മൃതി മന്ദാനയ്ക്ക്. ഐ.സി.സിയുടെ ഈ വർഷത്തെ വനിതാ ഏകദിന താരവും സ്മൃതി തന്നെയാണ്. 22-കാരിയായ സ്മൃതി ഈ വർഷത്തെ ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും ഉൾപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഐ.സി.സി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. ഈ വർഷം കളിച്ച 12 ഏകദിനങ്ങളിൽ നിന്ന് 66.90 റൺസ് ശരാശരിയിൽ 669 റൺസ് സ്മൃതി നേടിയിട്ടുണ്ട്. കൂടാതെ 25 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 622 റൺസും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി 20 സ്ട്രൈക്ക് റേറ്റ്. Indias star batter Smriti Mandhana bags Rachael Heyhoe-Flint Award and Womens ODI Player of Year 2018! 👏 READ 👇https://t.co/7TLSe2pblG pic.twitter.com/h0GtsKKsYG — ICC (@ICC) 31 December 2018 Content Highlights: smriti mandhana named icc women cricket of the year


from mathrubhumi.latestnews.rssfeed http://bit.ly/2AkmLrh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages