ചെന്നൈ: ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടുന്നത് തടയാൻ ശ്രമിച്ച അമ്മയെ മകൾ കുത്തിക്കൊന്നു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഭാനുമതി(50)യാണ് മകൾ ദേവിപ്രിയ(19)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ബി.കോം രണ്ടാംവർഷ വിദ്യാർഥിയായ ദേവിപ്രിയ കുംഭകോണം സ്വദേശി വിവേകുമായി അടുപ്പത്തിലായിരുന്നു. ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ ആരംഭിച്ച ഇവരുടെ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ഇതുവരെ നേരിൽ കണ്ടിരുന്നില്ല. അതിനിടെ, ഭാനുമതിക്ക് മകളുടെ ഫെയ്സ്ബുക്ക് പ്രണയത്തെക്കുറിച്ച് വിവരംലഭിച്ചു. ഇതോടെ മകളെ പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. മൊബൈൽ ഫോൺ വാങ്ങിവെച്ചെങ്കിലും ദേവിപ്രിയ വിവേകുമായുള്ള ബന്ധം തുടർന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. ദേവിപ്രിയയെ തിരുവള്ളൂരിൽനിന്ന് കൊണ്ടുവരാൻ വിവേക് രണ്ടുസുഹൃത്തുക്കളെ കഴിഞ്ഞദിവസം അയച്ചിരുന്നു. കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്നേഷും സതീഷുമാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി തിരുവള്ളൂരിലെത്തിയത്. കാമുകന്റെ നിർദേശമനുസരിച്ച് ദേവിപ്രിയ ഇവരോടൊപ്പം പോകാൻ തീരുമാനിച്ചെങ്കിലും അമ്മ തടസംനിന്നു. ബാഗുമായി വീട് വിട്ടിറങ്ങാൻനിന്ന മകളെ ഭാനുമതി തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകൾ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുമതി തൽക്ഷണം മരിച്ചു. വിവേകിന്റെ സുഹൃത്തുക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ഭാനുമതി കൊല്ലപ്പെട്ടതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചത്. സംഭവത്തിൽ ദേവിപ്രിയയെയും പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. Content Highlights:Girl Stabs Mother to Death for Stopping Her from Eloping with Facebook Lover
from mathrubhumi.latestnews.rssfeed http://bit.ly/2LzgyMG
via
IFTTT
No comments:
Post a Comment