മെൽബൺ: മെൽബണിൽ അവസാനമായി ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരം നടന്നത് 2014-ൽ ആയിരുന്നു. അന്ന് വിരസമായ സമനിലയായിരുന്നു ഫലം. എന്നാൽ ഇത്തവണ മെൽബൺ പിച്ചിൽ നിന്ന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. പിച്ചിലെ പുല്ല് ഇതിനുള്ള സൂചന നൽകുന്നതായും കോലി ചൂണ്ടിക്കാട്ടി. 2014-ലെ പരമ്പരയിൽ ഓസീസ് 2-0 ന് മുന്നിൽ നിൽക്കെയാണ് മെൽബണിൽ മത്സരം നടക്കുന്നത്. എന്നാൽ ഇത്തവണ കൂടുതൽ പച്ചപ്പുള്ള പിച്ചിൽ നിന്ന് മത്സരത്തിൽ ഒരു ഫലമുണ്ടാകുമെന്നാണ് ഇന്ത്യൻ നായകൻ പ്രതീക്ഷ പങ്കുവെച്ചത്. കഴിഞ്ഞ തവണ ആദ്യ ഇന്നിങ്സിൽ ഓസീസ് ഇവിടെ 530 റൺസെടുത്തിരുന്നു. സ്റ്റീവ് സ്മിത്ത് (192) സെഞ്ചുറി നേടിയപ്പോൾ റയാൻ ഹാരിസ് (74) ക്രിസ് റോജേഴ്സ് (57), ബ്രാഡ് ഹാഡിൻ (55), ഷെയ്ൻ വാട്ട്സൺ (52) എന്നിവർ അർധ സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലി (169), രഹാനെ (147) എന്നിവരുടെ സെഞ്ചുറി മികവിൽ 465 റൺസെടുത്തു. Content Highlights: virat kohli hopeful of mcg track to be much more lively
from mathrubhumi.latestnews.rssfeed http://bit.ly/2LzXRIN
via
IFTTT
No comments:
Post a Comment