തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോടു മുതൽ തിരുവനന്തപുരം ബുധനാഴ്ച അയ്യപ്പജ്യോതി തെളിയിക്കും. വൈകിട്ട് ആറുമണി മുതൽ ഏഴുമണി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ആശയം മുൻനിർത്തി സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കർമസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കളയിക്കാവിള മുതൽ കാസാർകോട് ഹൊസങ്കിടി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക. വൈകിട്ട് ആറുമുതൽ ഏഴുമണി വരെ സ്ത്രീകളും പുരുഷന്മാരും റോഡിൽ അണിനിരന്ന് മൺവിളക്കുകളിൽ ദീപം തെളിയിക്കും. എം സി റോഡിലും ദേശീയപാതയിലും ഇടമുറിയാത്ത വിധം ജനങ്ങളെ അണിനിരത്താനാണ് ശബരിമല കർമസമിതിയുടെ നീക്കം. കന്യാകുമാരി ജില്ലയിലും അയ്യപ്പജ്യോതി തെളിയിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. എൻ എസ് എസ് അടക്കം വിശ്വാസികളെല്ലാം ഒരുമിക്കുന്ന കാഴ്ചയാണ് അയ്യപ്പജ്യോതിയിൽ കാണാനാവുകയെന്ന് ബി ജെ പി നേതാവ് എം എസ് കുമാർ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ആർ എസ് എസ്-ബി ജെ പി-സംഘപരിവാർ സംഘടനകളോടു സഹകരിക്കുന്ന പ്രമുഖരും അയ്യപ്പജ്യോതിയിൽ പങ്കെടുക്കും. പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ, മുൻ ഡി ജി പി ടി പി സെൻകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സൂചന. content highlights:sabarimala karma samithi ayyappa jyothi today
from mathrubhumi.latestnews.rssfeed http://bit.ly/2LAG1FJ
via
IFTTT
No comments:
Post a Comment