വലൻസിയ: മെസ്സി മാജിക്കിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. ലെവന്റെയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബാഴ്സ തകർത്തത്. ഹാട്രിക് നേടിയ മെസ്സി മറ്റു രണ്ടു ഗോളിനുള്ള വഴിയുമൊരുക്കി. മത്സരം തുടങ്ങി 35-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൂയി സുവാരസ് ബാഴ്സയെ മുന്നിലെത്തിച്ചു. പിന്നീട് 18 മിനിറ്റിനിടെ ഹാട്രിക് തികച്ച മെസ്സിയുടെ മികവിൽ ബാഴ്സ 4-0ത്തിന്റെ കൂറ്റൻ ലീഡ് നേടി. 76-ാം മിനിറ്റിൽ കബാക്കോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ലെവന്റെ പത്ത് പേരിലേക്ക് ചുരുങ്ങി. നിശ്ചിത സമയത്തിന് രണ്ട് മിനിറ്റ് ബാക്കി നിൽക്കെ വീണ്ടും മെസ്സിയുടെ മാജിക്ക് കണ്ടു. മെസ്സിയൊരുക്കിയ വഴിയിലൂടെ ജെറാർഡ് പീക്വെയാണ് ഇത്തവണ വല ചലിപ്പിച്ചത്. ഈ ഹാട്രികോടെ ലാ ലിഗയിലെ ഈ സീസണിൽ മെസ്സിയുടെ അക്കൗണ്ടിൽ 14ഗോളുകളായി. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ ഈ സീസണിൽ നേടിയത് മെസ്സിയാണ്. ലീഗിൽ അസിസ്റ്റിന്റെ എണ്ണം പത്താക്കി ഉയർത്താനും അർജന്റീനൻ താരത്തിന് സാധിച്ചു. Lionel Messi likes these goals. Sensational! #LEVBAR Levante Vs Barcelona. #ForcaBarca pic.twitter.com/b1Xu2NinZn — Thee Main Tweep (@jikisekka) December 16, 2018 Content Highlights: Barcelona go clear at top thanks to Lionel Messi hat trick
from mathrubhumi.latestnews.rssfeed https://ift.tt/2SR6Is8
via
IFTTT
No comments:
Post a Comment