ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വിജയം. ചെൽസി ബ്രയ്റ്റണെ തോൽപ്പിച്ചപ്പോൾ സതാംപ്ടൺ ആഴ്സണലിനെ ഞെട്ടിച്ചു. ഡാനി റോസിന്റെ ഇരട്ടഗോളുകളുടെ ബലത്തിലാണ് സതാംപ്ടൺ ഗണ്ണേഴ്സിനെ വീഴ്ത്തിയത്. ചാർലി ഓസ്റ്റിനും സ്കോർ ചെയ്തു. ആഴ്സണലിനായി ഹെന്റിക് മഖിതര്യൻ ഇരട്ടഗോൾ നേടി. പെഡ്രോ, ഈഡൻ ഹസാർഡ് എന്നിവരുടെ ഗോളിലാണ് ചെൽസി ജയിച്ചുകയറിയത്. സോളോമൻ മാർച്ച് ബ്രൈട്ടന്റെ ഗോൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 3-1നായിരുന്നു ലിവർപൂളിന്റെ വിജയം. ഷെർദാൻ ഷാഖിരി ഇരട്ട ഗോളടിച്ചപ്പോൾ സാദിയോ മാനേ ഒരൊറ്റ ഗോൾ നേടി. ജെസ്സി ലിൻഗാർഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. വിജയത്തോടെ 17 മത്സരങ്ങളിൽ 45 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 44 പോയിന്റുള്ളി സിറ്റിയാണ് രണ്ടാമത്. 39 പോയിന്റുള്ള ടോട്ടനം മൂന്നമാതും ചെൽസി നാലാം സ്ഥാനത്തുമാണ്. ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. Content Highlights: EPL 2018 Liverpool, Chelsea, Arsenal and Manchester United
from mathrubhumi.latestnews.rssfeed https://ift.tt/2ChIKkf
via
IFTTT
No comments:
Post a Comment