പണം തന്നില്ലെങ്കില്‍ കൊല്ലൂം, രവി പൂജാരിയുടെ പേരില്‍ നിരന്തരം ഭീഷണി: ആവശ്യപ്പെട്ടത് 25 കോടിയെന്നും ലീന മരിയ പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

പണം തന്നില്ലെങ്കില്‍ കൊല്ലൂം, രവി പൂജാരിയുടെ പേരില്‍ നിരന്തരം ഭീഷണി: ആവശ്യപ്പെട്ടത് 25 കോടിയെന്നും ലീന മരിയ പോള്‍

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിസലൂണിലുണ്ടായ വെടിവെയ്പ്പില്‍ അധോലോക തലവന്‍ രവി പൂജാരയുടെ പങ്ക് സംശയിക്കുന്നുവെന്ന് ഉടമ നടി ലീന മരിയ പോള്‍. രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് ലീന പോളിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രവി പൂജാരിയുടേതെന്ന പേരില്‍ നാലു തവണ ഭീഷണിപ്പെടുത്തിയെന്ന് ലീന പോള്‍ വ്യക്തമാക്കി.

25 കോടി രൂപ നല്‍കണമെന്നായിരുന്നു ഭീഷണി സന്ദേശം. പണം കൈമാറിയില്ലെങ്കില്‍ കൊല്ലുമെന്നും അധോലോക സംഘം ഭീഷണിപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായിട്ടാകാം ബ്യൂട്ടി സലൂണ്‍ ആക്രമണമെന്ന് സംശയിക്കുന്നതായും ലീന പോള്‍ പറയുന്നു. ഭീഷണിയെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പരാതി നല്‍കിയിരുന്നില്ലെന്നും, നാളെ പരാതി നല്‍കുമെന്നും നടി പറഞ്ഞു.

അതേസമയം ആഢംബര ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുകയാണ്. സംഭവത്തില്‍ നടി ലീന മരിയ പോളിന്റെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ ഹൈദരാബാദിലുള്ള ലീന പോളിനോട് കൊച്ചിയിലെത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ സംഭവത്തില്‍ ഇതുവരെ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. എന്നാല്‍ നഗരത്തിലെ ക്വട്ടേഷന്‍ സംഘങ്ങളും സംശയത്തിന്റെ നിഴലിലാണ്.

ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായവരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ലീനയുമായി ശത്രുതയുള്ളവര്‍ ക്വട്ടേഷന്‍ സംഘങ്ങളെ മുന്‍നിര്‍ത്തി ഉണ്ടായ അക്രമമാകാം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ക്രിമിനല്‍ കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു നീക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ലീന മരിയ പോളിന്റെ അധോലോക ബന്ധങ്ങളെക്കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണവും പോലീസ് തുടങ്ങിയിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.



from mangalam.com https://ift.tt/2SLmmF6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages