മഹാഭാരതം വായിച്ചിട്ടുണ്ട്, രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്-ഷാരൂഖ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

മഹാഭാരതം വായിച്ചിട്ടുണ്ട്, രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്-ഷാരൂഖ്

ദുബായ്: രണ്ടാമൂഴം സിനിമയായാൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ മലയാളത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് . രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാൻ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകൾ മലയാള സിനിമയിലുണ്ട്. മൂന്നുവർഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയിൽ ആകർഷിച്ചു. മലയാളത്തിൽ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിൽ ആയിരം കോടി രൂപ ബജറ്റിൽ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ്-ഷാരൂഖ് ഖാൻ പറഞ്ഞു . അറബ് ലോകത്ത് ഒട്ടേറെയാളുകൾ എന്റെ സിനിമ കാണുന്നുണ്ട് എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. എത്ര ഉന്നതനടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ പദവി വലിയ രീതിയിൽ ആസ്വദിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. Content Highlights :Shaeukh Khan shows interest to act In Randamoozham Mohanlal MT vaudevan Nair Shrikumar Randamoozham


from mathrubhumi.latestnews.rssfeed https://ift.tt/2CgKwSP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages