ഹൂസ്റ്റൺ: ആർത്തവകാല ദാരിദ്ര്യം (പീരിഡ് പോവർട്ടി) എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചുപറഞ്ഞ മലയാളിപ്പെൺകുട്ടി ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയിൽ. ബ്രിട്ടീഷ്-ഇന്ത്യൻ വംശജ 19-കാരി അമിക ജോർജാണ് ടൈം മാഗസിന്റെ പട്ടികയിൽ ഇടംനേടിയത്. ഇന്തോ-അമേരിക്കൻ വംശജരായ കാവ്യ കൊപ്പരപ്പു, റിഷാബ് ജൈൻ എന്നിവരും പട്ടികയിലുണ്ട്. കേരളത്തിൽ വേരുകളുള്ള അമിക ബ്രിട്ടനിലാണ് ജനിച്ചതും വളർന്നതും. രാജ്യത്തെ ദരിദ്രർക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണമെന്നാവശ്യപ്പെട്ട് ഫ്രീ പീരിഡ്സ് എന്ന ഹാഷ്ടാഗിൽ സാമൂഹികമാധ്യമങ്ങളിലൂടെ അമികയാരംഭിച്ച പ്രചാരണപരിപാടിയാണ് ലോകശ്രദ്ധയാകർഷിച്ചത്. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോർജാണ് അമികയുടെ അച്ഛൻ. അമ്മ നിഷ കൊല്ലം സ്വദേശിനി. അനുജൻ മിലൻ. ഒരു വാർത്തയിൽ മാറിമറിഞ്ഞത് 2017 ഏപ്രിലിൽ പത്രത്തിൽവന്ന ഒരു വാർത്തയാണ് അമികയുടെ ലോകം മാറ്റിമറിച്ചത്. സാനിറ്ററി നാപ്കിൻ വാങ്ങാൻ പണമില്ലാതെ ആർത്തവസമയങ്ങളിൽ സ്കൂളിൽ പോകാനാകാത്ത കുട്ടികളെക്കുറിച്ചായിരുന്നു വാർത്ത. ബ്രിട്ടൻ പോലെയൊരു വികസിതരാജ്യത്തിനുള്ളിൽ ഇപ്പോഴും ഇത്തരം അവസ്ഥകളുണ്ടെന്ന തിരിച്ചറിവാണ് അമികയുടെ പ്രവർത്തനങ്ങളുടെ തുടക്കം. ഫ്രീ പീരിയഡ്സ് ഹാഷ്ടാഗിലൂടെ കഴിഞ്ഞവർഷം ഡിസംബർ 20-ന് ബ്രിട്ടനിൽ നടന്ന റാലിയിൽ രാഷ്ട്രീയക്കാരും മോഡലുകളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു. ദരിദ്രവിദ്യാർഥികൾക്ക് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. അമികയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ബ്രിട്ടനിൽ ലഭിച്ചത്. റാലിക്കുപിന്നാലെ ആർത്തവകാല ദാരിദ്ര്യം അവസാനിപ്പിക്കാൻ ബ്രിട്ടനിലെ സ്കൂളുകൾക്കായി ലേബർപാർട്ടി ഒരുകോടി യൂറോ വകയിരുത്തി. ദരിദ്രവിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡ് നൽകാമെന്ന് ഗ്രീൻ പാർട്ടിയും പറഞ്ഞു. കേരളത്തിലെ ഷി പാഡ് പദ്ധതിയിൽനിന്നാണ് സൗജന്യ സാനിറ്ററി പാഡെന്ന ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അമിക പറയുന്നു. ബ്രിട്ടനിൽ റാലി നടന്നതിന്റെ ഒന്നാം വാർഷികത്തിലാണ് ടൈം മാഗസിന്റെ പട്ടിക പുറത്തുവന്നത്. Cntent Highlights:Amika George, The Girl Who Says For the Free Periods
from mathrubhumi.latestnews.rssfeed http://bit.ly/2AcsUWB
via
IFTTT
No comments:
Post a Comment