തട്ടിപ്പ് കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റി: ബംഗാളി മധ്യമപ്രവര്‍ത്തകനെ സി.ബി.ഐ അറസ്റ്റു ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

തട്ടിപ്പ് കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റി: ബംഗാളി മധ്യമപ്രവര്‍ത്തകനെ സി.ബി.ഐ അറസ്റ്റു ചെയ്തു

ന്യുഡല്‍ഹി: തട്ടിപ്പ് സാമ്പത്തിക ഇടപാട് സ്ഥാപനമായ വണ്‍-കോര്‍ ഗ്രൂപ്പില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രമുഖ ബംഗാളി പത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍. സുമന്‍ ചദ്ധോപാധ്യയയെ ആണ് സി.ബി.ഐ പിടികൂടിയത്. ദിശ പ്രൊഡക്ഷന്‍ ആന്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് സുമന്‍. ഇയാളുടെ കമ്പനി അക്കൗണ്ടിലേക്കും വ്യക്തിഗത അക്കൗണ്ടിലേക്കും തട്ടിപ്പ് കമ്പനിയില്‍ നിന്ന് പണം എത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

വണ്‍-കോര്‍ ഗ്രൂപ്പ് അധിക ലാഭം വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുകയും ഫണ്ടിന്റെ ഒരു വിഹിതം സുമന്റെ അക്കൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തിരുന്നു. 3000 കോടി രൂപയാണ് ജനങ്ങളില്‍ നിന്ന് വണ്‍-കോര്‍ തട്ടിയെടുത്തത്. സുമനെ ബുധനാഴ്ച ചോദ്യം ചെയ്യലിനായി കൊല്‍ക്കൊത്തയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് ഭുബന്വേശരിലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി.

ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏറ്റെടുത്ത് അന്വേഷണം നടത്താന്‍ 2014ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വണ്‍-കോര്‍ തട്ടിപ്പുകേസും സി.ബി.ഐ ഏറ്റെടുത്തത്. കമ്പനിയുടെ ഡയറ്ടര്‍ അനുകുല്‍ മെയ്തി, ഭാര്യ കനികയെയും സി.ബി.ഐ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു.



from mangalam.com http://bit.ly/2A9C3Pw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages