റാഞ്ചി: ദു:ശ്ശകുനമായ കുട്ടി ഭാവിയില്‍ ദോഷം കൊണ്ടുവരുമെന്നുമുള്ള ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് സമ്പന്നരായ ദമ്പതികള്‍ നവജാത ശിശുവായ ആണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞിനെ അനാഥാലയത്തിലെ മറ്റൊരു പെണ്‍കുഞ്ഞുമായി വെച്ചുമാറാന്‍ ശ്രമം നടത്തുകയും ചെയ്‌തെങ്കിലും കമ്മറ്റി ഇക്കാര്യം നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതോടെയാണ് ദമ്പതികള്‍ കുട്ടിയെ കൈമാറിയത്.
കുട്ടിയെ കൈമാറാനെത്തിയ മാതാപിതാക്കളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ ആയിരുന്നു ജ്യോതിഷിയുടെ പ്രവചനം ഇവര്‍ വ്യക്തമാക്കിയത്. കുടുംബത്തിന് ദു:ശ്ശകുനവും ദൗര്‍ഭാഗ്യം കൊണ്ടുവരുന്നതുമായ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനം എടുക്കുകയായിരുന്നു. അവിവാഹിതകളായ അമ്മമാര്‍, കുട്ടികളെ വളര്‍ത്താന്‍ ശേഷിയില്ലാത്ത മാതാപിതാക്കള്‍, പെണ്‍കുട്ടികളെ വേണ്ടാത്ത അച്ഛനമ്മമാര്‍ എന്നിവരില്‍ നിന്നാണ് സാധാരണഗതിയില്‍ കുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുക്കാറുള്ളത്.
മാതാപിതാക്കള്‍ നല്ല ധനശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. അടുത്തിടെ മരിച്ച സ്വന്തം അമ്മാവിയുടെ പുനര്‍ജ്ജന്മമായ ഒരു മകളായിരിക്കും തങ്ങള്‍ക്ക് ഉണ്ടാകുക എന്നായിരുന്നു ആദ്യം ജ്യോതിഷി പറഞ്ഞത്. എന്നാല്‍ ആണ്‍കുട്ടി പിറന്നതോടെ കുട്ടിയെ വളര്‍ത്തുന്നത് ദോഷമുണ്ടാക്കുമെന്ന് അയാള്‍ പറയുകയായിരുന്നു. മകന്‍ പിറന്ന ശേഷം മാതാവ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. കുട്ടി ഇല്ലാതെയേ വീട്ടിലേക്കു വരാവു എന്നാണ് മാതാവിന് ബന്ധുക്കള്‍ കൊടുത്ത അന്ത്യശാസനം. കുട്ടിയെ അനാഥായത്തില്‍ ആക്കിയെങ്കിലും അതിനെ തിരിച്ചു കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് 60 ദിവസത്തെ സമയമുണ്ട്. എന്നിട്ടും അവര്‍ തിരിച്ചു വരാത്തപക്ഷം കുട്ടിയെ അനാഥനായി കണ്ട് ദത്തു കൊടുക്കും.
from mangalam.com http://bit.ly/2SeXG8r
via IFTTT
No comments:
Post a Comment