പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍ നിര്‍ബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍ നിര്‍ബന്ധം

തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കുന്നു. ഹോളോഗ്രാം പതിപ്പിച്ച സുരക്ഷാക്രമീകരണങ്ങളുള്ള നമ്പർപ്ലേറ്റ് വാഹനനിർമാതാക്കൾ നൽകും. രജിസ്റ്റർചെയ്യുമ്പോൾ മോട്ടോർ വാഹനവകുപ്പ് അനുവദിക്കുന്ന നമ്പർ നമ്പർപ്ലേറ്റിൽ പതിച്ച് വാഹനത്തിൽ ഘടിപ്പിക്കേണ്ട ചുമതല ഡീലർമാർക്കാണ്. ഈ നിബന്ധന ഉൾപ്പെടുത്തി കേന്ദ്രമോട്ടോർവാഹനചട്ടത്തിൽ ഭേദഗതിവരുത്തി വിജ്ഞാപനമിറക്കി. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴുള്ള നമ്പർപ്ലേറ്റ് നിറങ്ങൾതന്നെ തുടരും. പഴയ വാഹനങ്ങൾക്ക് പുതിയ നിബന്ധന ബാധകമല്ല. എന്നാൽ, പഴയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ളേറ്റുകൾ വേണമെന്നുള്ളവർക്ക് അവ ഘടിപ്പിക്കുകയുമാവാം. 2001 സെപ്റ്റംബറിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഏർപ്പെടുത്താൻ നിയമഭേദഗതി നടത്തിയിരുന്നു. എന്നാൽ, ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പായത്. സംസ്ഥാനത്ത് ഇതിന് പലതവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ പങ്കെടുത്ത കമ്പനികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെത്തുടർന്ന് നടപടികൾ തടസ്സപ്പെട്ടു. പുതിയ ഭേദഗതിയിലൂടെ അതിസുരക്ഷാ നമ്പർപ്ലേറ്റ് വാഹനവിൽപ്പനയുടെ ഭാഗമായി. നമ്പർപ്ലേറ്റ് നിർമിക്കാൻ അംഗീകാരമുള്ള ഏജൻസിയെ വാഹനനിർമാതാവിന് ഏർപ്പെടുത്താം. രജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കറും മുൻവശത്തെ ഗ്ലാസിൽ പതിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ കഴിയില്ല. ഇളക്കാൻ ശ്രമിച്ചാൽ നശിച്ചുപോകുംവിധമാണ് സ്റ്റിക്കർ നിർമാണം. ഗ്ലാസ് മാറേണ്ടിവന്നാൽ പുതിയ സ്റ്റിക്കറിന് അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കണം. സ്ക്രൂ ഉപയോഗിക്കുന്നതിനുപകരം ഒരുതവണമാത്രം ഉപയോഗിക്കാൻ കഴിയുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ പിടിപ്പിക്കുക. ഹോളോഗ്രാമാണ് മറ്റൊരു സുരക്ഷാമുദ്ര. നമ്പർപ്ലേറ്റുകൾക്ക് ഇതോടെ ഏകീകൃത സ്വഭാവം വരും.മോഷ്ടിച്ച വാഹനങ്ങൾക്ക് അതിസുരക്ഷാനമ്പർപ്ലേറ്റ് തരപ്പെടുത്തുക ബുദ്ധിമുട്ടാണ്. വാഹനത്തിന്റെ അസൽരേഖകൾ ഹാജരാക്കിയാലേ നമ്പർപ്ലേറ്റ് ലഭിക്കൂ. എൻജിൻ, ഷാസി നമ്പറുകളും പരിശോധിക്കും. ഇവ ദേശീയവാഹന രജിസ്റ്ററുമായും ഒത്തുനോക്കാം. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ എൻജിൻ, ഷാസി നമ്പറുകൾ വിവിധ ഏജൻസികൾ ദേശീയരജിസ്റ്ററിലേക്ക് നൽകുന്നുണ്ട്. Content Highlights;All new vehicles to come with high security number plates from April 2019


from mathrubhumi.latestnews.rssfeed https://ift.tt/2EiqyJo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages