കൊട്ടാരക്കര ചന്തയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

കൊട്ടാരക്കര ചന്തയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

കൊട്ടാരക്കര: വെള്ളിയാഴ്ച പുലർച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപ്പിടിത്തത്തിൽ 21 കടകൾ കത്തിനശിച്ചു. സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ആളപായമില്ല. പുലർച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയിൽ തീ പടരുന്നത് കണ്ടത്. തുണിക്കടയിൽ നിന്നാണ് തീ പടർന്നതെന്ന് അനുമാനിക്കുന്നതായി ഫയർഫോഴ്സ്പറഞ്ഞു. ഉണക്ക മത്സ്യങ്ങളും പാത്രങ്ങളും വിൽക്കുന്ന കടകൾ കത്തി നശിച്ചു. ഷോർട്ട്സർക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്നു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാൻ കഴിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. content highlights: Fire atKottarakkara Maeket, 21 outlets collapsed


from mathrubhumi.latestnews.rssfeed https://ift.tt/2GdZ6y6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages