കൊച്ചി: കെഎസ്ആർടിസിയിൽ നിയമം അനുവദിക്കുകയാണെങ്കിൽ മാത്രം താത്ക്കാലിക കണ്ടക്ടർമാരെ നിയമിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേ സമയം നിയമനത്തിൽ ആദ്യ പരിഗണന പി.എസ്.സി വഴിയാണ് നടത്തേണ്ടതെന്ന് കോടതി ആവർത്തിച്ചു. പി.എസ്.സിക്കാരനെ നിയമിച്ച ശേഷവും ഒഴിവ് വന്നാൽ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ നിന്ന് നിയമിക്കാം. അതും കഴിഞ്ഞാൽ പ്രതിസന്ധി പരഹരിക്കാൻ നിയമം അനുസരിക്കുകയാണെങ്കിൽ മാത്രം താത്ക്കാലികമായി നിയമിക്കാമെന്നുമാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കേസിൽ എംപാനൽ ജീവനക്കാരെ കക്ഷിചേർക്കാനും കോടതി അനുവദിച്ചു. കേസ് വീണ്ടും ജനുവരി ഏഴിന് പരിഗണിക്കും. Content Highlights:kerala highcourt, ksrtc,conductor appointment
from mathrubhumi.latestnews.rssfeed http://bit.ly/2V1ywMc
via
IFTTT
No comments:
Post a Comment