ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈമാസം 31-നകം കീഴടങ്ങണമെന്നായിരുന്നു അദ്ദേഹത്തോട് ഹൈക്കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നത് എന്നാൽ ജനുവരി 31 വരെ സമയം വേണമെന്നായിരുന്നു സജ്ജൻ കുമാറിന്റെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനും കുടുംബകാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനും സമയംവേണമെന്നാണ് സജ്ജൻ കുമാറിന്റെ അഭിഭാഷകൻ അനിൽ ശർമ ആവശ്യപ്പെട്ടത്. 1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അഞ്ച് സിഖുകാരെ കൊലപ്പെടുത്തുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്ത കേസുകളിലാണ് സജ്ജൻകുമാറിനെ ഹൈക്കോടതി ശിക്ഷിച്ചത്. അതിനിടെ, സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സജ്ജൻ കുമാർ വ്യാഴാഴ്ച കോടതിയിൽ ഹാജരായി. ഡൽഹിയിലെ സുൽത്താൻപുരി മേഖലയിൽ സിഖുകാരെ കൊലപ്പെടുത്താൻ ജനക്കൂട്ടത്തോട് ആഹ്വാനംചെയ്ത കേസിലാണ് ഹാജരായത്. ഹൈക്കോടതി ഉത്തരവിലെ നിർദേശപ്രകാരം തന്റെ മൊബൈൽ ഫോണുകൾ അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. സുൽത്താൻപുരിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത കേസിലെ വാദം ജനുവരി 22-ലേക്ക് മാറ്റിവെച്ചു. content highlights:Delhi High Court dismisses Sajjan Kumar plea seeking more time to surrender in 1984 anti-Sikh riots case
from mathrubhumi.latestnews.rssfeed http://bit.ly/2rQuicI
via
IFTTT
No comments:
Post a Comment