ഭോപ്പാൽ: ആത്മഹത്യ ചെയ്ത അമ്മയുടെ പൊക്കിൾക്കൊടിയിൽ തൂങ്ങി കിടന്നനവജാത ശിശുവിനെ മധ്യപ്രദേശ് പോലീസ് രക്ഷപെടുത്തി. മധ്യപ്രദേശ് കാത്തി ജില്ലയിലെ ലക്ഷ്മി താക്കൂർ എന്ന 36 കാരിയാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ വീട്ടിലെ പശുത്തൊഴുത്തിൽ തൂങ്ങിമരിച്ചത്. ഗർഭിണിയായ ഭാര്യയെ രാവിലെകാണാത്തതിനെ തുടർന്ന് ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ്ദാരുണ സംഭവം കണ്ടത്. തുടർന്ന് അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോൾ നവജാതശിശു ലക്ഷ്മിയുടെ കാലുകൾക്കിടയിലൂടെ പൊക്കിൾക്കൊടിയിൽ തൂങ്ങി നിൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് ആദ്യം എത്തിയ സബ് ഇൻസ്പെക്ടർ കവിത സഹാനി മറ്റു പോലീസുകരെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടർ എത്തി പൊക്കിൾക്കൊടി വേർപെടുത്തി കുഞ്ഞിനെ മാറ്റുന്നതുവരെ കടുത്ത തണുപ്പിൽ നിന്ന് പുതപ്പ് ഉപയോഗിച്ച് പോലീസുകാർ കുഞ്ഞിനെ സംരക്ഷിച്ചു. തുടർന്ന് ഡോക്ടറെത്തി പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപെടുത്തി അടുത്തുള്ള ഗവൺമെന്റ് എൻഐസിയുവിലേയ്ക്ക് മാറ്റി. കുഞ്ഞ് രക്ഷപെടാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ പറയുന്നു. ആത്മഹത്യനടക്കുന്ന സമയത്തോ അതിനുശേഷമോ ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണ് ലക്ഷ്മിയുടേതെന്നും ഇതിനുമുമ്പ് വൈദ്യശാസ്ത്രത്തിൽ ഇത്തരത്തതിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തതായി അറിയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ലക്ഷ്മി മരിക്കുന്നതിന് മുൻപാണോ കുഞ്ഞുജനിച്ചത് എന്നത് വ്യക്തമല്ലെങ്കിലും അമ്മ തൂങ്ങി മരിച്ചതാണ് കുഞ്ഞിന്റെ ജനനത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു. ആത്മതഹ്യ ചെയ്യുന്ന സമയം ലക്ഷ്മി ഒമ്പതുമാസം ഗർഭിണിയായിരുന്നു. 16 വയസുള്ള പെൺകുട്ടിയുൾപ്പടെ നാലുകുട്ടികൾ കൂടിയുണ്ട് ഇവർക്ക്. രാത്രി ഒമ്പതുമണിവരെ ലക്ഷ്മി സന്തോഷവതിയായിരുന്നു എന്നും കിടക്കുന്നതിനു മുമ്പ് ഇരുവരും തമ്മിൽ കലഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഭർത്താവ് സന്തോഷ് പോലീസിനോടു പറഞ്ഞു. ലക്ഷ്മി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. Content Highlights: MP police rescue baby delivered by woman who committed suicide by hanging
from mathrubhumi.latestnews.rssfeed http://bit.ly/2BvUSMU
via
IFTTT
No comments:
Post a Comment