കൊച്ചി: പിറവം പള്ളിത്തർക്ക ഹർജിയിലെ വാദം കേൾക്കുന്നതിൽ നിന്ന് രണ്ടാമത്തെ ബെഞ്ചും പിൻമാറി. ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണൻ പിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിൻമാറിയത്. വെള്ളിയാഴ്ച ഹർജിയിൽ വാദം ആരംഭിച്ചപ്പോൾ തന്നെ ജസ്റ്റിസ് ചിദംബരേഷ് മറ്റൊരു പള്ളിത്തർക്കകേസിൽ നേരത്തെ ഹാജരായതായി യാക്കോബായ വിഭാഗം പരാതി അറിയിച്ചതിനെ തുടർന്നാണ് ബെഞ്ച് പിൻമാറിയത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ചും വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. പുതിയ ബെഞ്ചിനെ നിയോഗിച്ചാൽ മാത്രമേ കേസിൽ വാദം തുടരുകയുള്ളൂ. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം രംഗത്തെത്തിയതോടെ പള്ളിയുടെ ഉടമാസ്ഥാവകാശത്തിൽ തർക്കം തുടരുകയാണ്. Content Highlights:The Second Bench Also Withdrawn From Hearing, Piravom Church, Piravom Church Issue
from mathrubhumi.latestnews.rssfeed http://bit.ly/2R6k8Di
via
IFTTT
No comments:
Post a Comment