ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കിയിരിക്കെ സമരത്തിന്റെ മുന്‍നിരയിലേക്ക് മടങ്ങിവരാന്‍ കുമ്മനം രാജശേഖരനും തയ്യാറാകുന്നതായി അഭ്യൂഹം ശക്തമാകുന്നു. ശബരിമല വിഷയത്തില്‍ അവസരം മുതലെടുക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം നികത്താന്‍ കുമ്മനം വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസിന്റെ പോസ്റ്റാണ്.
മിസോറം ഗവര്‍ണ്ണറായി സേവനം അനുഷ്ഠിക്കുന്ന കുമ്മനം കേരളത്തിലേക്ക് മടങ്ങിയേക്കുമെന്നാണ് പോസ്റ്റിലെ സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന്റെ 11 ന് നടക്കുന്ന വോട്ടെണ്ണലിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തോടെ കുമ്മനം മടങ്ങിയെത്തിയേക്കുമെന്ന് അദ്ദേഹം കുറിക്കുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങി തിരിച്ചെത്തുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ടെന്ന അഭിപ്രായക്കാരനാണ് താനുമെന്നാണ് കെവിഎസ് ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കുമ്മനം കേരളത്തിലെക്ക് മടങ്ങുകയാണോ?. അങ്ങിനെ ഒരു വാര്‍ത്ത നേരത്തെ കേട്ടിരുന്നെന്നും മിസോറാം ഗവര്‍ണറായി നിയമിതനായത് മുതല്‍ ആ മടങ്ങിവരവ് പലരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നതായി പോസ്റ്റില്‍ പറയുന്നു. ശബരിമല ക്ഷോഭിച്ചു നില്‍ക്കുമ്പോള്‍ 'കുമ്മനം ഉണ്ടായിരുന്നുവെങ്കില്‍' എന്ന് ആഗ്രഹിച്ചിരുന്ന എത്രയോ ലക്ഷങ്ങള്‍ ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ ഓരോ ദിവസവും അങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് ചിലര്‍ വിലയിരുത്തുന്നത് എന്നും മനസിലാക്കുന്നു.
ഇന്നിപ്പോള്‍ ഒരു ചാനല്‍ ആ വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു; എന്റെ അഭിപ്രായവും ആരായുകയുണ്ടായി. 'കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച്, അയ്യപ്പന്‍ വിളിച്ചു, ഞാന്‍വരുന്നു ' എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന, തിരിച്ചെത്തുന്ന, കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഞാന്‍ പറയുകയും ചെയ്തു. എല്ലാം നല്ലതിനായിരിക്കും. സ്വാമിയേ ശരണം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
from mangalam.com https://ift.tt/2Pfs3cd
via IFTTT
No comments:
Post a Comment