750 കിലോ ഉള്ളിക്ക് 1064 രൂപ; ഒരു കിലോയ്ക്ക് ഒരു രൂപ 40 പൈസ; പണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിയോര്‍ഡര്‍ അയച്ച് കര്‍ഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

750 കിലോ ഉള്ളിക്ക് 1064 രൂപ; ഒരു കിലോയ്ക്ക് ഒരു രൂപ 40 പൈസ; പണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിയോര്‍ഡര്‍ അയച്ച് കര്‍ഷകന്‍

നാസിക്: രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാര്‍ഷിക വിളയ്ക്ക് പണം ലഭിക്കാത്തത്. ഇത്തരത്തില്‍ കാര്‍ഷിക വിളയ്ക്ക് ഏറ്റവും കുറഞ്ഞ വില ലഭിച്ചതോടെ വ്യത്യസ്തമായി പ്രതിഷേധിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. ഏറ്റവും കുറവ് വില ലഭിച്ചതോടെ ആ പണം പ്രധാനമന്ത്രിക്ക് അയയ്ക്കുകയാണ് കര്‍ഷകന്‍ ചെയ്തത്.

750 കിലോ ഉള്ളിക്ക് കര്‍ഷകനായ സഞ്ജയ് സത്തേയ്ക്ക് ലഭിച്ചത് വെറും 1064 രൂപ മാത്രമാണ്. ഇതില്‍ പ്രകോപിതനായ സഞ്ജയ് ആ തുക പ്രധാനമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്. കേന്ദ്ര കൃഷി മന്ത്രാലയം 2010ല്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളായിരുന്നു സഞ്ജയ്.

2010ല്‍ മികച്ച കര്‍ഷകരില്‍ ഒരാളായി തിരഞ്ഞെടുത്തതോടെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ സഞ്ജയ്ക്ക് അവസരം ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ സത്തേയോട് അവിടുത്തെ മൊത്ത വ്യാപാരവിപണിയിലെ വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് വില പറഞ്ഞത് വെറും ഒരു രൂപയാണ്. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കിലോയ്ക്ക് ഒരു രൂപ നാല്പത് പൈസ നല്‍കാം എന്ന് വ്യാപാരികള്‍ പറയുകയായിരുന്നു. അങ്ങനെയാണ് 750 കിലോ ഉള്ളിക്ക് 1064 രൂപ ലഭിച്ചത്. രോഷാകുലനായ സത്തേ തന്റെ കയ്യില്‍ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചത്.

'ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല. പക്ഷേ, ഞങ്ങളോടുള്ള (കര്‍ഷകരോടുള്ള) സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുണ്ട്.' സത്തേ പറഞ്ഞു.രാജ്യത്തെ ഉള്ളി ഉല്പാദനത്തിന്റെ 50 ശതമാനവും മഹാരാഷ്ട്രയിലെ നാസികിലാണ്.



from mangalam.com https://ift.tt/2zDeWga
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages