ദോഹ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു. 2019 ജനുവരി മുതല്‍ ഒപെകില്‍ നിന്ന് പിന്മാറുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷെരീദ അല്‍-കാബിയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ഒപെകിന്റെ നിയന്ത്രണത്തില്‍ നിന്ന് മാറി രാജ്യന്തര തലത്തില്‍ ഒറ്റയ്ക്ക് മുന്നേറാനും രാജ്യത്തിന്റെ ദീര്‍ഘകാല തന്ത്രങ്ങളുടെയും ഭാഗമായാണ് പിന്മാറ്റമെന്ന്സാദ് ഷെരീദ അല്‍-കാബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കൂടിയാണ് പിന്മാറ്റമെന്ന് സാദ് ഷെരീദ അല്‍-കാബി വ്യക്തമാക്കി. നിലവില്‍ 77 മില്യണ്‍ ടണ്‍ വര്‍ഷിക ഉത്പാദനത്തില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ 110 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 1961ലാണ് ഖത്തര്‍ ഒപെകില്‍ ചേരുന്നത്. ലോകത്തെ എണ്ണ ഉത്പാദനത്തില്‍ 40 ശതമാനവും ഒപെകും റഷ്യയും ചേര്‍ന്നാണ്.
ചൈനയും അമേരിക്കയും തമ്മില്‍ മൂന്നു മാസത്തോളമായി തുടര്‍ന്നുവന്ന വ്യാപാര യുദ്ധത്തിന് ശമനം വരുത്താന്‍ തീരുമാനിച്ചതോടെ എണ്ണവില അഞ്ചു ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഒപെക് യോഗം ഈ മാസം ആറിന് ചേരാനിരിക്കേയാണ് ഇരുരാജ്യങ്ങളും അനുരജ്ഞനത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. എണ്ണ വിതരണം വെട്ടിച്ചുരുക്കാന്‍ ഒപെകില്‍ തീരുമാനം വന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
എണ്ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തിലാണ് കയറ്റുമതി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഇതോടെ പ്രതിദിനം പത്തു ലക്ഷം മുതല്‍ 14 ലക്ഷം ബാരല്‍ പെട്രോളിയം ഉത്പാദനത്തില്‍ കുറവ് വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2016 ഡിസംബര്‍ മുതല്‍ ഒപെക് സ്വീകരിക്കുന്ന ഏറ്റവും വലിയ നീക്കമാണിത്. ഈ വര്‍ഷം ഒക്‌ടോബറില്‍ ബാരലിന് 86 ഡോളര്‍ ആയിരുന്ന എണ്ണവില നിലവില്‍ 60 ഡോളര്‍ ആണ്.
ആറു ലക്ഷം ബാരല്‍ പെട്രോളിയമാണ് ഖത്തര്‍ ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍.എന്‍.ജി) ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരും ഖത്തര്‍ ആണ്.
ഒപെകിനു പുറത്തുള്ള റഷ്യയുടെ നവംബറിലെ ഉത്പാനം പ്രതിദിനം 11.37 മില്യണ്‍ ബാരല്‍ ആണ്. അമേരിക്കയാകട്ടെ 11.5 മില്യണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2019 ഓടെ യു.എസ് ഉത്പാദനം ഇനിയും വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
from mangalam.com https://ift.tt/2zBrDYH
via IFTTT
No comments:
Post a Comment