ശബരിമലയില്‍ നിന്ന് മടങ്ങിയ യുവതികള്‍ മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ശബരിമലയില്‍ നിന്ന് മടങ്ങിയ യുവതികള്‍ മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരത്തില്‍

കോട്ടയം: പ്രതിഷേധത്തെ തുടർന്ന് ശബരിമലയിൽ ദർശനം നടത്താനാകാതെ മടങ്ങിയ യുവതികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരാഹാര സമരത്തിൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ബിന്ദുവും കനകദുർഗയുമാണ് നിരാഹാര സമരം തുടങ്ങിയത്. പോലീസ് തങ്ങളെ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതലാണ്ബിന്ദുവും കനകദുർഗയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരാഹാരം തുടങ്ങിത്. ഇവരുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ശബരിമലയിൽ നിന്ന് തിരികെ കൊണ്ടുവന്ന ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത യുവതികൾക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതികളുടെ സമരം. മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.ശബരിമലയിൽ നിന്ന് ഇവരെ നിർബന്ധിച്ച് പിൻതിരിപ്പിക്കുകയായിരുന്നെന്നും ശബരിമലയിലേക്ക് വീണ്ടും പോകണമെന്നുതന്നെയാണ് യുവതികളുടെ നിലപാടെന്നും കുടുംബാംഗങ്ങൾ പറയുന്നു. പോലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങൾക്ക് ശബരിമലയിൽ ദർശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം അത് സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. മണ്ഡലകാലത്തിനു ശേഷം ഇവർക്ക് ദർശനം നടത്താൻ അവസരമൊരുക്കാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഉടൻ ശബരിമലയിൽ ദർശനം നടത്തണമെന്ന ആവശ്യത്തിൽ നിന്ന് യുവതികൾ പിൻമാറിയെന്നായിരുന്നു പോലീസ് നേരത്തെവ്യക്തമാക്കിയിരുന്നത്. Content Highlights:Sabarimala Women entry, bindu, kanakadurga, hunger strike, kottayam medical college


from mathrubhumi.latestnews.rssfeed http://bit.ly/2ReguHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages