ലഖ്നൗ: അഭയകേന്ദ്രത്തിലെത്തിനാലുദിവസത്തിനു ശേഷം പതിനഞ്ചുകാരി 14 അടി ഉയരമുള്ളമതിൽ ചാടി അതി സാഹസികമായിരക്ഷപ്പെട്ടു. ഉത്തർപ്രദേശ് മോട്ടിനഗറിലെ സർക്കാർ അഭയകേന്ദ്രത്തിൽ നിന്നാണ്പെൺകുട്ടി മതിൽ ചാടി കടന്നത്. വെറും ഒരു മിനിറ്റ് പതിനാറ് സെക്കൻഡ് സമയം കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടത്.ഞായറാഴ്ചയാണ് സംഭവം. ഡിസംബർ 18 നാണ് ബസ്തി സ്വദേശിയായ പെൺകുട്ടിയെ കേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ ഏഴുമണിയോടെ പെൺകുട്ടി കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സമീപത്ത് മറ്റാരുമില്ലെന്ന് ഉറപ്പായതിനെ തുടർന്ന് വാഷ്ബേസിന് മുകളിൽ കയറി തട്ടിൻ മുകളിൽ പിടിച്ച് ചുമരിലൂടെ ഒരു മിനിറ്റ് സമയം കൊണ്ട് മേൽക്കൂരയിലെത്തി. മേൽക്കൂരയിലൂടെ നടന്ന ശേഷം സമീപത്തെ വീടിനു മുകളിലേക്ക് കയറി അവിടെ നിന്ന് താഴേക്കിറങ്ങുന്നതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്. മൂന്ന് ജീവനക്കാർ മാത്രമാണ് 75 പെൺകുട്ടികളുടെ മേൽനോട്ടത്തിനായി സംഭവസമയത്ത് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. പെൺകുട്ടി രക്ഷപ്പെടുന്നത് മറ്റാരും കണ്ടിട്ടില്ല. ട്രെയിനിൽ ഒറ്റയ്ക്കെത്തിയ പെൺകുട്ടിയെ റെയിൽവെ പോലീസ് അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് അവിടെ താമസിക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയിരുന്നെങ്കിലും അവൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും കേന്ദ്രത്തിന്റെ മേൽനോട്ടക്കാരിയുമായി വഴക്കിട്ടിരുന്നതായും പോലീസ് അറിയിച്ചു. കേന്ദ്രത്തിൽ പെൺകുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും കുട്ടികളുടെ വിഷമതകളെ കുറിച്ച് പഠിക്കാനും നടപടി സ്വീകരിക്കുമെന്ന്സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ വിശേഷ് ഗുപ്ത അറിയിച്ചു. അഭയകേന്ദ്രം അധികൃതർ നൽകിയ പരാതിയിൽ പോലീസ് പെൺകുട്ടിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2AfTm1D
via
IFTTT
No comments:
Post a Comment