പതിനയ്യായിരത്തിലധികം പേരുടെ പ്രവസവമെടുത്ത പദ്മശ്രീ സുലഗിറ്റി നരസമ്മ ഇനി ഓര്‍മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

പതിനയ്യായിരത്തിലധികം പേരുടെ പ്രവസവമെടുത്ത പദ്മശ്രീ സുലഗിറ്റി നരസമ്മ ഇനി ഓര്‍മ

ബെംഗളൂരു: കർണാടകയിലെ പാവഗഡ താലൂക്കിലെ കുടുംബത്തിലെ ഒരാളെങ്കിലും സുലഗിറ്റി നരസമ്മയുടെ കൈകളിലേക്ക് ജനിച്ചുവീണവരാണ്. പാവഗഡയിലെ പതിനയ്യായിരത്തിലധികം പേരുടെ പ്രസവമെടുത്ത അവർ ഇനി ഓർമയാണ്. ചെയ്ത സേവനത്തിന് പദ്മശ്രീ അവർഡ് ലഭിച്ചിട്ടുള്ള 98-കാരിയായ നരസമ്മ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. കങ്കേരിയിലെ ബിജിഎസ് ഗ്ലെനീഗ്ലെസ് ഗ്ലോബൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ തകരാറിനെ തുടർന്ന് സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരസമ്മയെ ഒരു മാസം മുമ്പാണ് ബിജിഎസിലേക്ക് മാറ്റിയത്. അഞ്ച് ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന അവർഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ പാവഗഡ ശ്രീറാമടക്കം നാല് മക്കളാണ് നരസമ്മക്കുള്ളത്. മറ്റു മൂന്ന് പേരും പെൺമക്കളാണ്. 36 കൊച്ചുമക്കളുണ്ട്. 2018-ലാണ് പദ്മശ്രീ അവാർഡ് ലഭിച്ചത്. Content Highlights:Sulagitti Narasamma passes away,Padma Shri awardee


from mathrubhumi.latestnews.rssfeed http://bit.ly/2SjMVld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages