ഇന്ന് മലകയറിയവരുടെ എണ്ണം 1 ലക്ഷം കടന്നു; സീസണിലെ ഇതുവരെയുള്ള റെക്കോര്‍ഡിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ഇന്ന് മലകയറിയവരുടെ എണ്ണം 1 ലക്ഷം കടന്നു; സീസണിലെ ഇതുവരെയുള്ള റെക്കോര്‍ഡിലേക്ക്

പമ്പ: ശബരിമലയിലേക്കുള്ള തീർഥാടക പ്രവാഹം അണമുറിയാതെ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറുമണി കഴിഞ്ഞുള്ള കണക്ക് പ്രകാരം ഒരുലക്ഷം തീർഥാടകരാണ് മലകയറിയത്. ശനിയാഴ്ച 1, 24,480 പേരാണ് മല കയറിയിട്ടുണ്ട്. ഈ സീസണിലെ ഇതുവരെയുള്ള റെക്കോർഡാണിത്. തീർഥാടകരുടെ ഒഴുക്ക് ഇങ്ങനെ തുടർന്നാൽ ഏതാനും മണിക്കൂറുകൾക്കകം സീസണിലെ പുതിയ റെക്കോർഡ് കുറിക്കപ്പെടും. നിലയ്ക്കാത്ത ഒഴുക്ക് തീർഥാടകരുടെ തിരക്കുകാരണം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പമ്പ നടപ്പന്തലിലെ ബാരിക്കേഡുകൾ വീണ്ടും താഴ്ത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് വീണ്ടും തുറന്നത്. തിരക്കിന് കുറവില്ലെങ്കിലും ഇനി തൽക്കാലം ബാരിക്കേഡുകൾ താഴ്ത്തണ്ടെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബാരിക്കേഡ് ഉയർത്തുമ്പോൾ പുറകിൽ തിരക്കുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധങ്ങൾ ബാധിച്ചില്ല കഴിഞ്ഞ രണ്ട് ദിവസമായി യുവതീ പ്രവേശത്തിന്റെ പേരിൽ പമ്പയിലും മരക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങൾ തീർഥാടക വരവിനെ ഒരുതരത്തിലും ബാധിച്ചില്ല. പ്രതിഷേധം നടന്ന ദിവസങ്ങളിലും തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ തീർഥാടകരുടെ എണ്ണം (തീയതി, എണ്ണം) 17 - 91,344, 18- 84,583, 19- 72,941, 20- 83550, 21-97,384, 22- 95,551, 23-1,24,480, 24- 1,14,648


from mathrubhumi.latestnews.rssfeed http://bit.ly/2BK468e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages