ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ഇടത്തരക്കാർക്കുള്ള സർക്കാരിന്റെ നികുതി നയത്തെ കുറിച്ചുള്ള ബി.ജെ.പി പ്രവർത്തകന്റെ ചോദ്യത്തിൽ നിന്നും പ്രധാനമന്ത്രി തന്ത്രപൂർവം ഒഴിഞ്ഞുമാറിയെന്ന് ആരോപിച്ചാണ് രാഹുലിന്റെ പ്രതികരണം. നമോ ആപ്പ് വഴി ബി.ജെ.പി പ്രവർത്തകരുമായിട്ടുള്ളപതിവ് വീഡിയോ സംവാദത്തിനിടെയാണ്പ്രധാനമന്ത്രി പ്രവർത്തകന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന ആരോപണമുയർന്നത്. വണക്കം പുതുച്ചേരി, അതിജീവനത്തിനായി പൊരുതുന്ന രാജ്യത്തെ ഇടത്തരക്കാരൊടുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണത്. പത്രസമ്മേളനം പോയിട്ട് സ്വന്തം പ്രവർത്തകരുടെ സമ്മേളനം പോലും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. മുൻകൂട്ടിചോദ്യങ്ങൾ തയ്യാറാക്കുക എന്നത്ഒരു മികച്ച ആശയമാണ്. വേണമെങ്കിൽ അത്തരത്തിലുള്ള ഉത്തരങ്ങളും തയ്യാറാക്കാം- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഡിസംബർ 19ന് നടന്ന പരിപാടിയിൽ നിർമൽ കുമാർ ജെയ്ൻ എന്ന ബി.ജെ.പി പ്രവർത്തകനാണ് ഇടത്തരക്കാരുടെ നികുതി നയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചത്. ഇടത്തരക്കാരിൽ നിന്ന് പലരീതിയിലുള്ള നികുതി പിരിച്ചെടുക്കുന്ന സർക്കാർ എന്തുകൊണ്ട് അവർക്ക് ആദായ നികുതിയിൽ ഇളവ് നൽകുകയോ വായ്പകൾക്കായുള്ള നടപടികൾ ലളിതവത്കരിക്കുകയോ ചെയ്യുന്നില്ല എന്നായിരുന്നു നിർമൽ കുമാർ ജെയ്നിന്റെ ചോദ്യം. ഇടത്തരക്കാരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. നന്ദി നിർമൽജി, താങ്കൾ ഒരു വ്യാപാരിയാണ്. അതിനാൽ തന്നെ താങ്കൾ വ്യാപാരത്തെ കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്. സാധാരണക്കാരെ സംരക്ഷിക്കാൻ ഞാൻ സന്നദ്ധനാണ്. അവർ സംരക്ഷിക്കപ്പെടും- ഇത്രയും പറഞ്ഞ് നിർത്തിയ മോദി ഉടൻ പുതുച്ചേരിയിലെ പ്രവർത്തകരെ വണക്കം പുതുച്ചേരി എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2014ൽ അധികാരത്തിൽ എത്തിയ കാലം മുതൽ മോദി മാധ്യമങ്ങളോട് സംസാരിക്കാൻ ഭയക്കുകയാണെന്ന്പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രശ്നങ്ങളോട് മോദി നിശബ്ദത തുടരുകയാണെന്ന് കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ആരോപിച്ചിരുന്നു. Vanakam Puducherry! That's NoMo's answer to the struggling middle class. Forget a press conference he can't even string together a polling booth worker's conference. BJP-vetted questions is a superb idea. Consider vetted answers as well. https://t.co/ukoDtgCvld @deccanherald — Rahul Gandhi (@RahulGandhi) December 25, 2018 content highlights:Rahul Gandhis Dig At Modi Over Middle-Class Welfare
from mathrubhumi.latestnews.rssfeed http://bit.ly/2Lxd4u4
via
IFTTT
No comments:
Post a Comment