ഖനിയിൽക്കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഖനിയിൽക്കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു

ഗുവാഹാട്ടി: മേഘാലയയിലെ അനധികൃത കൽക്കരിഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള സാധ്യതകൾ അടയുന്നു. 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 15 പേരെയും രക്ഷിക്കാൻ ദേശീയ, ദുരന്ത പ്രതിരോധ സേനാംഗങ്ങൾ കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും സമീപത്തെ നദിയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഖനിയിലും വെള്ളംനിറഞ്ഞതിനാൽ ഇടയ്ക്കിടെ രക്ഷാപ്രവർത്തനം വഴിമുട്ടുന്നുണ്ട്. ദൈവാനുഗ്രഹത്തിനും അദ്ഭുതത്തിനും അവരെ രക്ഷിക്കാൻ കഴിയുമെന്നായിരുന്നു സംസ്ഥാന ദുരന്തനിവാരണമന്ത്രി കൈർമെൻ ഷൈല്ല പ്രതികരിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഞായറാഴ്ച രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. ഇതേത്തുടർന്ന് വെള്ളം വറ്റിക്കുന്ന പമ്പുകൾ തിരികെയെടുത്തിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തുവന്നെങ്കിലും സംസ്ഥാനസർക്കാർ കേന്ദ്രത്തിന്റെ രക്ഷയ്ക്കെത്തി. കേന്ദ്രം നല്ലരീതിയിൽത്തന്നെയാണ് സംഭവത്തോട് പ്രതികരിച്ചതെന്നും കൂടുതൽസഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് കിഴക്കൻ ജയന്തിയ ഹിൽസ് ജില്ലയിലെ ഖനിയിൽ 20 തൊഴിലാളികൾ കുടുങ്ങിയത്. അഞ്ചുപേർ രക്ഷപ്പെട്ടെങ്കിലും 15 പേർ ഖനിക്കുള്ളിലാണ്. നാട്ടുകാർതന്നെയുണ്ടാക്കിയ ഇടുങ്ങിയതും അപകടമേറിയതുമായ ഇത്തരം ഖനികൾ 'എലിമട'കൾ എന്നാണറിയപ്പെടുന്നത്. content highlights:Meghalaya miners may be dead


from mathrubhumi.latestnews.rssfeed http://bit.ly/2RdLWWr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages