' എനിക്ക് ശ്വാസം മുട്ടുന്നു....' സൗദി മാധ്യമപ്രവര്‍ത്തകന്റെ അവസാന വാചകം ; ഖാഷോഗിയുടെ ശരീരം ഭാഗങ്ങളായി വെട്ടി മുറിക്കുമ്പോള്‍ പ്രതികള്‍ സംഗീതം കേട്ടു രസിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

' എനിക്ക് ശ്വാസം മുട്ടുന്നു....' സൗദി മാധ്യമപ്രവര്‍ത്തകന്റെ അവസാന വാചകം ; ഖാഷോഗിയുടെ ശരീരം ഭാഗങ്ങളായി വെട്ടി മുറിക്കുമ്പോള്‍ പ്രതികള്‍ സംഗീതം കേട്ടു രസിച്ചു

സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖാഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ഖാഷോഗിയില്‍ നിന്നുണ്ടായ അവസാന വാചകം പുറത്തുവന്നു. തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണത്തില്‍ തന്റെ ഘാതകനെ ഖാഷോഗി തിരിച്ചറിയുന്നതും ക്രൂരപീഡനത്തെ തുടര്‍ന്ന് ശ്വാസം മുട്ടുന്നതിന്റെയും തെളിവുകള്‍ വ്യക്തമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ സൗദി രാഷ്ട്രീയക്കാരനുമായ മെഹര്‍ അബ്ദുള്‍അസീസ് മുത്രബും ഖാഷോഗിയും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്. 'നീ തിരിച്ചുവന്നു' എന്ന് മൂത്രബ് ഖാഷോഗിയോട് പറയുന്നതും ''ആള്‍ക്കാര്‍ പുറത്തുണ്ട് നിനക്കത് ചെയ്യാനാകില്ലെന്ന് '' ഖാഷോഗി മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ലണ്ടനിലെ സൗദി എംബസിയില്‍ ഒരുമിച്ച് സമയം ചെലവഴിച്ചതിനാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ സൗദി രാഷ്ട്രീയക്കാരനുമായ മെഹര്‍ അബ്ദുള്‍അസീസ് മുത്രബിനെ ഖാഷോഗിക്ക് പരിചയം ഉണ്ടായിരുന്നു.

ഇസ്താംബൂളിലെ സൗദി എംബസിയില്‍ ഇയാളെ കണ്ടപ്പോള്‍ തന്നെ എന്തോ തെറ്റ് നടക്കാന്‍ പോകുന്നതായി ഖാഷോഗി മനസ്സിലാക്കിയിരുന്നിരിക്കണം എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നതെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ''ശ്വാസംമുട്ടുന്നു'' എന്ന് ഖാഷോഗി പറയുന്നതും കോണ്‍സുലേറ്റിനുള്ളില്‍ റെക്കോഡ് ചെയ്യപ്പെട്ട ഓഡിയോയിലുണ്ട്. സൗദി എംബസിക്കുള്ളില്‍ ഖാഷോഗി നേരിട്ട ക്രൂരമായ പീഡനത്തിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഖാഷോഗിയുടെ മൃതദേഹം മുറിക്കുന്നതിന്റെ ശബ്ദവും കേള്‍ക്കാനാകും. ഇതിനിടയില്‍ 'ഈ ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഈയര്‍ഫോണ്‍ താഴെ വെയ്ക്കൂ' എന്ന ഒരു സംഭാഷണവും കേള്‍ക്കാം.

ഇത് കൊലപാതകികളില്‍ ഒരാളുടെതാകാം എന്നാണ് നിഗമനം. ഖാഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ തെളിവും വിരല്‍ ചൂണ്ടുന്നത് സൗദിയിലെ പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേര്‍ക്കാണ്. തന്നെ കൊല്ലാനായി എത്തിയവരോട് ഖാഷോഗിക്ക് പോരാടേണ്ടി വന്നെന്നാണ് സൂചനകള്‍. വെറും ഏഴു മിനിറ്റിനുള്ളില ഖാഷോഗി കൊല്ലപ്പെട്ടിരിക്കാമെന്നാണ് നേരത്തേ ഈ ടേപ്പ് കേട്ട ശേഷം തുര്‍ക്കി വിദേശകാര്യമന്ത്രി കഴിഞ്ഞ മാസം പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകം വെറും ഏഴു മിനിറ്റിനുള്ളില്‍ കൊലപാതകികള്‍ ചെയ്തു തീര്‍ത്തു. കൃത്യം നടത്തിയ ശേഷം ആനന്ദിച്ചെന്നും ടേപ്പ് പരിശോധിച്ച ഫോറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു.

ഖാഷോഗിയുടെ ശരീരം വെട്ടിമുറിക്കുമ്പോള്‍ മറ്റു കൊലപാതകികള്‍ സംഗീതം കേള്‍ക്കുകയായിരുന്നെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മേവ്‌ലറ്റ് കാവുസോഗ്‌ളൂ പറഞ്ഞു. ഖാഷോഗിയെ കൊലപ്പെടുത്തിയതിലൂടെ തുര്‍ക്കി സൗദി ബന്ധത്തിലും വിള്ളല്‍ വീണു. ഖാഷോഗിയുടെ മരണത്തിന് പിന്നാലെ സൗദി നടത്തിയതെല്ലാം പരസ്പര വിരുദ്ധ വാദങ്ങളായിരുന്നു. സൗദി രാജകുമാരന്റെ സുരക്ഷാ വിഭാഗത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും 15 അംഗ സംഘമാണ് ഖാഷോഗിയെ വധിച്ചതെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. എന്നാല്‍ സല്‍മാന്‍ രാജകുമാരന്‍ ഖാഷോഗി കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടേയില്ലെന്നാണ് സൗദിയുടെ വാദം.



from mangalam.com https://ift.tt/2SAXGza
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages