ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ കാറില്‍ ഉരസിയതിന്റെ പേരില്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ്1ല്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
പാണ്ഡവ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ യോഗേഷ് (20) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഉരസിയതാണ് പ്രശ്‌നം. ഇതേചൊല്ലി കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഇയാളുമായി വാക്കുതര്‍ക്കമുണ്ടാക്കി. ഇതിനിടെ ഇവര്‍ തോക്കെടുത്ത് യോഗേഷിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവച്ചതിനു ശേഷം രണ്ടു പേരും ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.
from mangalam.com https://ift.tt/2QLWADi
via IFTTT
No comments:
Post a Comment