ശിവരാജ് സിംഗ് ചൗഹാന്റെ വാക്കുകള്‍ പരിധിവിട്ടു; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ സീറ്റ് കുറയ്ക്കുമെന്ന് വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ശിവരാജ് സിംഗ് ചൗഹാന്റെ വാക്കുകള്‍ പരിധിവിട്ടു; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ സീറ്റ് കുറയ്ക്കുമെന്ന് വിമര്‍ശനം

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ പരാമര്‍ശം ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു. ചൗഹാന്‍ നടത്തിയ അനാവശ്യ പരാമര്‍ശം ജനങ്ങളെ രോഷം കൊള്ളിച്ചിട്ടുണ്ടെന്നും അത് സീറ്റ് നിലയെ കാര്യമായി ബാധിക്കുമെന്നും ബി.ജെ.പി എം.പി രഘുനന്ദന്‍ ശര്‍മ്മ പറഞ്ഞു.

മുഖ്യമന്ത്രി അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് ജനങ്ങളെ വേദനിപ്പിച്ചു. അല്ലായിരുന്നുവെങ്കില്‍ ബി.ജെ.പിക്ക് 10-15 സീറ്റുകള്‍ എങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു. ഒരു അനിശ്ചിതാവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും രാജ്യസഭാംഗമായ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന പ്രതീക്ഷയും ശര്‍മ്മ ക്രപടിപ്പിച്ചു. 200 ല്‍ അധികം സീറ്റുകള്‍ പാര്‍ട്ടി ഒറ്റയ്ക്കു നേടും. കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ സംതൃപ്തരാണ്. അതുകിട്ടിയില്ലെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മധ്യപ്രദേശില്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ ഏറെയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലായിരിക്കും പോരാട്ടം. ജന്‍ കി ബാത്ത്, സി വോട്ടേഴ്‌സ്, പേസ് മീഡിയ എന്നീ ഏജന്‍സികളാണ് സര്‍വേ സംഘടിപ്പിച്ചത്. 11ന് വോട്ട് എണ്ണിക്കഴിയുമ്പോള്‍ കൂടുതല്‍ നാടകങ്ങള്‍ കാണാമെന്നും ഇവര്‍ പറയുന്നു.

എന്നല്‍ സിഎന്‍എക്‌സ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ബി.ജെ.പി 126 സീറ്റുകളും കോണ്‍ഗ്രസ് 89 സീറ്റുകളും നേടുമെന്ന് പറയുന്നു. എന്നാല്‍ സിഎസ്ഡിഎസ് കോണ്‍ഗ്രസിനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. 126സീറ്റുകള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്ക് 94 സീറ്റുകളും.

കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ അധികാരത്തിലിരിക്കുന്നത് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ്. കഴിഞ്ഞമാസം 28നായിരുന്നു ഇവിടെ വോട്ടെടുപ്പ്.



from mangalam.com https://ift.tt/2QHZwkB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages