കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുവേട്ട. രണ്ടുകോടിരൂപ വിലമതിക്കുന്ന രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമായി ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫ് അറസ്റ്റിലായി. തമിഴ്നാട്ടിൽ നിന്ന് ട്രെയിൻമാർഗം എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഡോ പോലീസ്ഇയാളെ പിടികൂടിയത്. ഇടപാടുകാരെ തേടിയാണ് ഇയാൾ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമികനിഗമനം. ഇബ്രാഹിമിന്റെ പാസ്പോർട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പുർ രാജ്യങ്ങളിൽ ഇബ്രാഹിം നിരവധി തവണ സന്ദർശനം നടത്തിയതായി ഇതിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഈ യാത്രകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. content highlights:chennai native arrested with drugs and hashish oil in kochi
from mathrubhumi.latestnews.rssfeed https://ift.tt/2A7PIGR
via
IFTTT
No comments:
Post a Comment